
Online Taxi Dubai: ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യൂ… യുഎഇയില്‍ ടാക്സികള്‍ നിമിഷങ്ങള്‍ക്കുള്ളില്‍
Online Taxi Dubai ദുബായ്: ഓണ്‍ലൈന്‍ വഴി ടാക്സികള്‍ ബുക്ക് ചെയ്താല്‍ അധികസമയം ഇനി കാത്തിരിക്കേണ്ട ആവശ്യമില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ ലഭിക്കുന്നുണ്ടെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). വെറും 3.5 മിനിറ്റിനകം ടാക്സി ലഭിക്കുന്നുണ്ട്. കഴിഞ്ഞവർഷം ഓൺലൈനിൽ ബുക്ക് ചെയ്ത 74 ശതമാനം പേർക്കും 3.5 മിനിറ്റിലധികം കാത്തിരിക്കേണ്ടി വന്നിട്ടില്ല. തിരക്കുള്ള സമയങ്ങളിൽ ടാക്സികൾ ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നതും ഗതാഗതം എളുപ്പമാക്കുന്നതിന് സഹായിച്ചു. ഇത്തരത്തിൽ 7,600 ടാക്സികളാണ് ഓരോ ദിവസവും റോഡുകളിൽനിന്ന് വഴിതിരിച്ചുവിടുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz നിലവിൽ കുറച്ച് ടാക്സികൾ മാത്രമാണ് യാത്രക്കാരെ തേടി റോഡിലൂടെ സഞ്ചരിക്കുന്നത്. ഭൂരിഭാഗം ടാക്സികളും ഓൺലൈൻ ബുക്കിങിന് അനുസരിച്ച് ലഭ്യമാകുന്ന രൂപത്തിലാണ് പ്രവർത്തിക്കുന്നത്.കരീം ആപ്പ് വഴിയുള്ള ടാക്സി ബുക്കിങ് സേവനം ഗതാഗതം കൂടുതൽ എളുപ്പമാക്കിയതായി ആർടിഎയിലെ പ്ലാനിങ് ആൻഡ് ബിസിനസ് ഡിവലപ്‌മെന്‍റ് ഡയറക്ടർ ആദിൽ ഷക്രി പറഞ്ഞു. പണ്ടത്തെ പോലെ റോഡിലിറങ്ങി ടാക്സി അന്വേഷിക്കുന്നരീതി ഉപയോക്താക്കൾക്കിടയിൽ കുറഞ്ഞിട്ടുണ്ട്. പകരം ഓൺലൈൻ ബുക്കിങ് ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചു. 2023 ൽ 43 ശതമാനം യാത്രക്കാരാണ് ഓൺലൈൻ ബുക്കിങ് തെരഞ്ഞെടുത്തതെങ്കില്‍ 2024 ല്‍ ഇത് 50 ശതമാനമായി വർധിച്ചു. ഓൺലൈൻ ബുക്കിങ് സംവിധാനം ഡ്രൈവർമാരുടെ സംതൃപ്തിയും വർധിപ്പിച്ചു. ഒരു ദിവസം ഡ്രൈവർമാർക്ക് വാഹനമോടിക്കേണ്ട സമയം 50 മിനിറ്റ് വരെയും യാത്രാദൂരം നാല് ശതമാനവുമായി കുറഞ്ഞു.
Comments (0)