
job scam; പുറത്തിറങ്ങാൻ പറ്റില്ല, ‘രക്ഷപെടാൻ ശ്രമിച്ചാൽ കൊല്ലും’; കംബോഡിയയിൽ ചതിയിൽപ്പെട്ട് മലയാളികൾ
ജോലി തട്ടിപ്പിൽപ്പെട്ട് കുടുങ്ങി മലയാളി യുവാക്കൾ. കമ്പനി ജോലിക്കെന്ന് പറഞ്ഞ് കംബോഡിയയിലേക്ക് കൊണ്ടുപോയ മലയാളി യുവാക്കളാണ് തട്ടിപ്പ് സംഘത്തിന്റെ വലയിൽ അകപ്പെട്ടത്. ഇന്ത്യക്കാരെ ചതിക്കുഴിയിൽപെടുത്തി പണം തട്ടുന്ന സംഘത്തില്ലാണ് യുവാക്കൾപെട്ടുപോയത്. ഇവർക്ക് അവിടുന്ന് രക്ഷപ്പെടാൻ വഴിയില്ലാതെ നിൽക്കുകയാണ്. രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കളിലൊരാൾ ഖത്തർ ഇൻകാസ് പ്രസിഡന്റ് സമീർ എറാമലയ്ക്ക് അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz പുറത്തിറങ്ങാൻ പോലും പറ്റാതെ നിരവധിപേർ ഇവിടെ അകപ്പെട്ടിട്ടുണ്ടെന്നും രക്ഷപെടാൻ ശ്രമിച്ചാൽ തട്ടിപ്പുസംഘം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു. നൂറോളം വരുന്ന തൊഴിലാളിസംഘത്തെയാണ് ഗാങ്സ്റ്റര്‍ എന്ന് വിളിക്കപ്പെടുന്ന സംഘം ബന്ദികളാക്കി പണിയെടുപ്പിക്കുന്നത് . യുവാക്കളെ എളുപ്പം കെണിയിലാക്കുന്നത് ഡേറ്റിങ് ആപ് വഴിയും വ്യാജഫെയ്സ്ബുക്ക് അക്കൗണ്ടുവഴിയുമാണ്.
Comments (0)