Posted By ashwathi Posted On

Air Arabia; ഇനി പറ പറക്കും; എ​യ​ർ കേ​ര​ള​ക്ക് പി​ന്തു​ണ​യു​മാ​യി കേ​ര​ളം

വ്യോ​മ​യാ​ന രം​ഗ​ത്ത് ചുവടുറപ്പിക്കാൻ നിൽക്കുന്ന എ​യ​ർ കേ​ര​ള​ക്ക് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി കേ​ര​ളം. സംരഭത്തിൻ്റെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി അ​റി​യി​ക്കാ​ൻ എ​യ​ർ കേ​ര​ള ചെ​യ​ർ​മാ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ, സിഇഒ എ​ന്നി​വ​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സ​ന്ദ​ർ​ശി​ച്ചു. എ​യ​ർ കേ​ര​ള എ​ന്ന സ്വപ്ന പ​ദ്ധ​തി​ക്ക് കേ​ര​ള സ​ർ​ക്കാ​റി​ന്റെ എ​ല്ലാ​വി​ധ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. എ​യ​ർ കേ​ര​ള സ​ർ​വ്വീ​സ്​ ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ​ക്ക് എ​ന്ത് സ​ഹാ​യ​വും ഒ​രു​ക്കാ​ൻ സ​ന്ന​ദ്ധ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​തി​നി​ധി സം​ഘ​ത്തോ​ട് വാ​ഗ്ദാ​നം ചെ​യ്തു. കൊ​ച്ചി, ക​ണ്ണൂ​ർ എ​ന്നി​വ കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് തു​ട​ങ്ങി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ കൂ​ടി ബ​ന്ധി​പ്പി​ച്ചു​ള്ള സ​ർ​വ്വീ​സു​ക​ൾ കൂ​ടി പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണ​മെ​ന്നും കേ​ര​ള വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക്ക് എ​യ​ർ കേ​ര​ള മു​ത​ൽ​ കൂട്ടാക്കുമെന്ന് പ​ദ്ധ​തി കേ​ര​ള​ത്തി​ന് അഭി​മാ​നി​ക്കാ​ൻ വ​ക​യു​ള്ള​താ​ണെ​ന്നും നേ​താ​ക്ക​ൾ ആ​ശം​സി​ച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz എ​യ​ർ കേ​ര​ള ചെ​യ​ർ​മാ​ൻ അ​ഫി അ​ഹ​മ്മ​ദ്, വൈ​സ് ചെ​യ​ർ​മാ​ൻ അ​യ്യൂ​ബ് ക​ല്ല​ട, സി.​ഇ.​ഒ ഹ​രീ​ഷ് കു​ട്ടി, ഗ്രൗ​ണ്ട് ഓ​പ​റേ​ഷ​ൻ​സ് മേ​ധാ​വി ഷാ​മോ​ൻ പ​ട്ട​വാ​തു​ക്ക​ൽ, സ​യ്യി​ദ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​തി​നി​ധി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *