
Bhaskara Karnavar Murder: പ്രണയം, സ്വത്ത്, കൊല; ഷെറിന്‍റെ വഴിവിട്ട ബന്ധങ്ങള്‍ അറിഞ്ഞ ഭാസ്കര കാരണവര്‍; ഒടുവില്‍ അരുംകൊല
Bhaskara Karnavar Murder തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഭാസ്കര കാരണവര്‍ വധക്കേസില്‍ പ്രതി ഷെറിന്‍ പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം പുറത്തേക്ക്. ജീവപര്യന്തം ശിക്ഷ വിധിച്ച കേസില്‍ ശിക്ഷായിളവ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതോടെയാണ് ഷെറിന്‍ ജയില്‍മോചിതയായത്. 2009 നവംബര്‍ ഏഴിനാണ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കരക്കാരണവര്‍ കൊല്ലപ്പെട്ടത്. ശാരീരിക വെല്ലുവിളി നേരിടുന്ന കാരണവരുടെ മകന്‍ ബിനു പീറ്ററിന്‍റെ ജീവിതം സുരക്ഷിതമാക്കാനാണ് നിർധന കുടുംബത്തില്‍ നിന്നുള്ള ഷെറിനെ മരുമകളായി കുടുംബത്തില്‍ എത്തിച്ചത്. ഇതിനായി ഷെന്‍റെ സാമ്പത്തിക ബാധ്യതയെല്ലാം തീര്‍ത്തുകൊടുത്തു. അമേരിക്കയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവിടെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഷെറിന്‍ മോഷണം നടത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ ആരംഭം. വൈകാതെ ഷെറിന്‍ നാട്ടിലെത്തി. ഈ സമയത്താണ് ഷെറിന്‍റെ വഴിവിട്ട ബന്ധങ്ങള്‍ തുടങ്ങിയത്. അന്നത്തെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ഓര്‍ക്കൂട്ട് വഴി ഷെറിന്‍ വഴിവിട്ട ബന്ധങ്ങള്‍ തുടങ്ങി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz 2007ല്‍ ഭാര്യ അന്നമ്മ മരിച്ച ശേഷം ഭാസ്‌കര കാരണവര്‍ നാട്ടിലേക്ക് മടങ്ങിയതോടെയാണ് ഷെറിന്‍റെ ബന്ധങ്ങള്‍ കുടുംബം അറിയാൻ തുടങ്ങിയത്. ഭാസ്‌ക്കര കാരണവര്‍ എത്തിയെങ്കിലും ഷെറിന്‍ കാമുകന്മാരെ രഹസ്യമായി വീട്ടില്‍ എത്തിച്ചിരുന്നു. ഒരുനാള്‍ പിടിക്കപ്പെട്ടതോടെ ഈ സന്ദര്‍ശനം കാരണവരുടെ മുന്നിലൂടെയായി. ഇതോടെ തൻ്റെ സ്വത്തിലെ ഷെറിന്‍റെ അവകാശം ഒഴിവാക്കി കാരണവര്‍ പുതിയ വില്‍പത്രം തയാറാക്കി. പിന്നാലെ സാമ്പത്തിക പ്രതിസന്ധിയിലായ ഷെറിന്‍ പലരോടും പണം കടം വാങ്ങി. ഇത് തിരികെ കൊടുക്കാന്‍ കഴിയാതെ വന്നതോടെയാണ് ഓര്‍ക്കൂട്ട് കാമുകനായ ബാസിത് അലിയെ ഒപ്പം കൂട്ടി കാരണവരെ കൊല്ലാൻ പദ്ധതിയിട്ടത്. മറ്റ് രണ്ട് സുഹൃത്തുക്കളായ ഷാനുറഷീദ്, നിഥിന്‍ എന്നിവരെ വിളിച്ചുവരുത്തിയതും ഷെറിന്‍ തന്നെയായിരുന്നു. വീട്ടിലുണ്ടായിരുന്ന നായ്ക്കള്‍ കുരയ്ക്കാതിരിക്കാന്‍ അവക്ക് മയക്കുമരുന്ന് നല്‍കി. ഷെറിന്‍റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതോടെയാണ് ബാസിത് അലിയിലേക്ക് എത്തിയത്. കാരണവരുടെ കിടപ്പുമുറിയില്‍നിന്ന് ബാസിതിന്‍റെ വിരലളയാടം ലഭിക്കുകയും ചെയ്തു. ഇതോടെ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികളെല്ലാം അറസ്റ്റിലായി. കൊലപാതകം വെറും കവർച്ചാശ്രമം എന്ന നിലയിലേക്ക് വഴിതെറ്റുന്ന സ്ഥിതിയായിരുന്നു. കൊല നടക്കുമ്പോള്‍ വീട്ടില്‍ ഷെറിന്‍ മാത്രമാണ് ഉണ്ടായിരുന്നത്. വീടിന് മുകള്‍ നിലയിലെ ജനാല വഴി മോഷ്ടാവ് എത്താന്‍ സാധ്യതയെന്ന് പറഞ്ഞ് വഴി തെറ്റിക്കാനായിരുന്നു ആദ്യശ്രമം. 89 ദിവസത്തിനിടെ കുറ്റപത്രം നല്‍കുകയും പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തു. മറ്റ് കൂട്ടുപ്രതികള്‍ ഇപ്പോഴും ജയിലിലാണ്.
Comments (0)