
Monkeypox in UAE: യുഎഇയില്‍ കുരങ്ങുപനി തടഞ്ഞത് എങ്ങനെ? മുതിര്‍ന്ന ആരോഗ്യ വിദഗ്ധന്‍ പറയുന്നത്…
Monkeypox in UAE അബുദാബി: യുഎഇയില്‍ കുരങ്ങുപനി പടരുന്നത് തടയാൻ അവലംബിച്ച മാര്‍ഗം പങ്കുവെച്ച് ഒരു മുതിര്‍ന്ന ആരോഗ്യസുരക്ഷാ ഉദ്യോഗസ്ഥന്‍. അബുദാബി വിമാനങ്ങളിൽ നിന്നുള്ള മലിനജല സാമ്പിളുകൾ എങ്ങനെയാണ് ഉപയോഗിച്ചതെന്നാണ് ആരോഗ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. “വിമാനങ്ങളിൽ നിന്ന് മലിനജലം ശേഖരിക്കുന്നതിലൂടെ, ഇപ്പോൾ കുരങ്ങുപനിയെ തിരിച്ചറിയുകയാണെന്ന്,” M42 മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ക്ലീവ്‌ലാൻഡ് ക്ലിനിക്ക് അബുദാബി ചെയർമാനുമായ ഹസൻ ജാസെം അൽ നൊവൈസ് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz അറബ് ആരോഗ്യത്തിൻ്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച മാധ്യമ വട്ടമേശയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അൽ നൊവൈസ്. ഒരു സൂട്ടോണിക് രോഗമാണ് കുരങ്ങുപനി. ഈ രോഗം പനിയും വിറയലും പോലുള്ള ഫ്ലൂ പോലുള്ള ലക്ഷണങ്ങളുണ്ടാക്കുന്ന. അത് മാറാൻ ആഴ്ചകൾ എടുത്തേക്കാം. രോഗം ബാധിച്ച മൃഗങ്ങളുമായോ മനുഷ്യരുമായോ ഉള്ള സമ്പർക്കത്തിൽ നിന്നാണ് സാധാരണയായി ഇത് പകരുന്നത്. 2022 മുതലാണ് രോഗം പടര്‍ന്നുപിടിച്ചത്. കൊവിഡ് മഹാമാരി സമയത്ത് പഠിച്ച പാഠങ്ങൾ വൈറസിനെ നേരിടാൻ സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി. “മലിനജല പരിപാടിയിലൂടെ, മലിനജലം പരിശോധിച്ചു. ശേഖരിച്ച മൂത്ര സാമ്പിളിലൂടെ കൊവിഡ് എവിടെയാണ് പടരുന്നതെന്ന് മനസ്സിലാക്കി,” അദ്ദേഹം പറഞ്ഞു. രോഗാണുക്കളെ പരിശോധിക്കുന്നതിനായി അബുദാബി എപ്പോഴും അതീവ ജാഗ്രതയിലാണെന്ന് മറ്റ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
Comments (0)