ഇന്ത്യൻ രൂപയുടെ മൂല്യമിടിഞ്ഞു. യുഎഇ ദിർഹത്തിനെതിരെ 22.784 എന്ന നിലയിലും യുഎസ് ഡോളറിനെതിരെ 83.6188 എന്ന റെക്കോർഡ് താഴ്ചയിലുമെത്തി. യുഎഇ ദിർഹത്തിനെതിരെ 22.732 എന്ന അവസാനത്തെ താഴ്ന്ന നിലവാരത്തെ മറികടന്ന് കറൻസി ദുർബലമായി. ഇൻ്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ച് മാർക്കറ്റിൽ, പ്രാദേശിക യൂണിറ്റ് 22.732-ൽ തുറക്കുകയും ദിർഹത്തിനെതിരെ 22.746-ലേക്ക് താഴുകയും ചെയ്തു. മുമ്പത്തെ ക്ലോസിനേക്കാൾ 4 പൈസയുടെ ഇടിവ് രേഖപ്പെടുത്തി. വിദേശത്ത് ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും അമേരിക്കൻ കറൻസി ശക്തമായതുമാണ് ഇടിവിന് കാരണം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq