
Malayali Died in UAE: വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം, കാർ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിലിടിച്ചു; മലയാളി യുഎഇയില്‍ മരിച്ചു
Malayali Died in UAE അബുദാബി: വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി മലയാളി മരിച്ചു. കോഴിക്കോട് കല്ലായി ചക്കുംകടവ് മുഹമ്മദ് ഹനീഫയാണ് (51) മരിച്ചത്. ഖവാനീജിലൂടെ വാഹനമോടിക്കുന്നതിനിടെയാണ് സംഭവം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് കാർ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ഇടിച്ചുനിൽക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരാൾക്ക് അപകടത്തിൽ ചെറിയ പരിക്കേറ്റു. ഹനീഫയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മാതാവ്: റുഖിയ (മറക്കാൻ കടവ്പറമ്പ്). ഭാര്യയും രണ്ട് മക്കളുമുണ്ട്.
Comments (0)