
മകളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും ഭര്‍ത്താവിന്‍റെ വൃക്ക വിറ്റു; 10 ലക്ഷം രൂപയുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി
Woman Elope With Boy Friend കൊല്‍ക്കത്ത: ഭര്‍ത്താവിന്‍റെ വൃക്ക വിറ്റുകിട്ടിയ തുക കൊണ്ട് യുവതി മുങ്ങി. കാമുകനൊപ്പം ജീവിക്കാന്‍ 10 ലക്ഷം രൂപയുമായി യുവതി ഒളിച്ചോടുകയായിരുന്നു. പശ്ചിമ ബംഗാളിലെ ഹൌറ ജില്ലയിലെ സംക്രാലി സ്വദേശിനിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. യുവതിയുടെ നിര്‍ബന്ധത്താലാണ് ഭര്‍ത്താവ് തന്‍റെ വൃക്ക വില്‍ക്കാന്‍ തീരുമാനിച്ചത്. മകളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും പണം കണ്ടെത്താനാണ് വൃക്ക വിറ്റത്. എന്നാല്‍, ആ തുകയുമായി യുവതി കടന്നുകളയുകയായിരുന്നു. ഒരു വർഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ദമ്പതികൾക്ക് വൃക്ക വിൽക്കാൻ സാധിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz മൂന്ന് മാസങ്ങൾക്ക് മുൻപാണ് കുടുംബത്തിന്‍റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുമെന്ന വിശ്വാസത്തിൽ യുവാവ് വൃക്ക വിറ്റത്. മകളുടെ വിവാഹത്തിനായി ഈ പണം ഉപകാരപ്പെടുമെന്ന് യുവാവ് വിശ്വസിച്ചിരുന്നു. തുക കിട്ടിയതും മുഴുവന്‍ ഭാര്യയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നു. എന്നാല്‍, ഭാര്യ ഏറെക്കാലമായി ഫേസ്ബുക്കിലൂടെ പരിചയത്തിലായിരുന്ന പെയിന്‍റിങ് തൊഴിലാളിക്കൊപ്പം ഒളിച്ചോടുകയായിരുന്നു. പത്ത് വയസുകാരിയായ മകളെയും ഉപേക്ഷിച്ചാണ് യുവതി ഒളിച്ചോടിയത്. പണം നഷ്ടമായതിന് പിന്നാലെ ഭർത്താവ് പോലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന്, ഭാര്യയുടെയും കാമുകന്‍റെയും ഒളിത്താവളം കണ്ടെത്തി തന്‍റെ മകളെയും കൂട്ടി ഭർത്താവ് എത്തിയശേഷവും വാതിൽ തുറക്കാൻ പോലും യുവതി തയ്യാറായില്ല. ഇതിന് പിന്നാലെ വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണ് യുവതി.
Comments (0)