Posted By saritha Posted On

UAE Amnesty: കടുത്ത പരിശോധന; യുഎഇയില്‍ അറസ്റ്റിലായത് 6,000 പേര്‍; പിഴ കൂടാതെ ആജീവനാന്ത വിലക്കും

UAE Amnesty അബുദാബി: യുഎഇയില്‍ ഒരു മാസത്തിനിടെ അറസ്റ്റിലായത് 6,000 നിയമലംഘകര്‍. യുഎഇയിലെ പൊതുമാപ്പ് ലംഘിച്ചവരെയാണ് കനത്ത പരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്. 270 പരിശോധനകളിലായാണ് 6,000 പേർ പിടിക്കപ്പെട്ടതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി) വാർത്താസമ്മേളനത്തിൽ അറിയിച്ചു. താമസ, കുടിയേറ്റ നിയമലംഘകർ പിടിക്കപ്പെട്ടവര്‍ക്ക് നിയമവിരുദ്ധ കാലയളവിലെ മുഴുവൻ പിഴയും അടയ്ക്കുകയും ആജീവനാന്ത പ്രവേശന വിലക്ക് ഏർപ്പെടുത്തി നാടുകടത്തുകയും ചെയ്യും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz നാലു മാസം നീണ്ട പൊതുമാപ്പ് സെപ്തംബർ ഒന്നിന് ആരംഭിച്ച് ഡിസംബർ 31ന് അവസാനിച്ചിരുന്നു. നിയമലംഘകരായി യുഎഇയിൽ കഴിഞ്ഞിരുന്നവർക്ക് ശിക്ഷ കൂടാതെ താമസം നിയമവിധേയമാക്കാനോ പിഴ അടയ്ക്കാതെ രാജ്യം വിടാനോ ഉള്ള അവസരമാണ് പൊതുമാപ്പിലൂടെ അധികൃതർ നൽകിയത്. നാല് മാസം നീണ്ട പൊതുമാപ്പ് രണ്ടര ലക്ഷത്തോളം പേർ പ്രയോജനപ്പെടുത്തി. ഇവരിൽ ഭൂരിഭാഗവും രേഖകൾ ശരിയാക്കി യുഎഇയിൽ തന്നെ തുടര്‍ന്നവരുമുണ്ട്. പൊതുമാപ്പിൽ രാജ്യം വിട്ടവർക്ക് പുതിയ വിസയിൽ ഏതു സമയത്തും രാജ്യത്തേക്ക് തിരിച്ചുവരാനും അനുമതിയുണ്ട്. പൊതുമാപ്പ് കാലാവധിക്കുശേഷവും നിയമലംഘകരായി യുഎഇയിൽ തുടരുന്നവർക്കെതിരെ കടുത്ത ശിക്ഷയുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *