Posted By saritha Posted On

Woman Raped Inside Train: രാത്രി ഉറങ്ങാന്‍ ആളൊഴിഞ്ഞ ട്രെയിനില്‍ കയറി, പിന്നാലെ കൂടി ചുമട്ടുതൊഴിലാളി; 55കാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി

Woman Raped Inside Train ബാന്ദ്ര: രാത്രി ഉറങ്ങാന്‍ ആളൊഴിഞ്ഞ ട്രെയിനില്‍ കയറിയ 55കാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി. ഇവര്‍ ട്രെയിനില്‍ കയറുന്നത് ശ്രദ്ധയില്‍പ്പെട്ട ചുമട്ടുതൊഴിലാളിയാണ് ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ ആർപിഎഫ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അന്നേദിവസം പ്ലാറ്റ്ഫോമിന്‍റെ സുരക്ഷാ ചുമതലയി ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഫെബ്രുവരി 1ന് രാത്രിയാണ് ബാന്ദ്ര ടെര്‍മിനലില്‍ സ്ത്രീയെ റെയിൽവേ ചുമട്ടുതൊഴിലാളി ബലാത്സംഗം ചെയ്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv പിന്നാലെ നടന്ന അന്വേഷണത്തിലാണ് ആർപിഎഫ് ഉദ്യോഗസ്ഥനെതിരെ ശിക്ഷാ നടപടി സ്വീകരിച്ചത്. ഇവരുടെ ബന്ധു പരാതിയുമായെത്തിയതിന് പിന്നാലെയാണ് റെയിൽവേ പോലീസ് അക്രമിയെ പിടികൂടിയത്. കഴിഞ്ഞയാഴ്ച ബന്ധുവിനൊപ്പം മറ്റൊരു സംസ്ഥാനത്തുനിന്ന് മഹാരാഷ്ട്രയിലെത്തിയതായിരുന്നു ഇവര്‍. ശനിയാഴ്ച തിരികെ പോകാനൊരുങ്ങി റെയിൽവേ സ്റ്റേഷനിലെത്തിയ ഇവർ താമസിക്കാൻ മറ്റൊരു സ്ഥലമില്ലാത്തതിനാൽ പ്ലാറ്റ്ഫോമിൽ തന്നെ ഉറങ്ങുകയായിരുന്നു. ഇതിനിടെ ബന്ധു പ്ലാറ്റ്ഫോമിന് പുറത്തുപോയ സമയത്ത് 55കാരി ഒഴിഞ്ഞ് കിടന്ന ട്രെയിനിനുള്ളിൽ കയറുകയായിരുന്നു. ഇവർ ഒഴിഞ്ഞ ട്രെയിനിൽ കയറുന്നതും തനിച്ചാണുള്ളതെന്നും മനസിലായതിന് പിന്നാലെ റെയിൽവേ ചുമട്ടുതൊഴിലാളി ഇവരെ ട്രെയിനിനുള്ളിൽ വെച്ച് ആക്രമിക്കുകയായിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *