Posted By saritha Posted On

Boy Died in Nedumbassery Airport: സംസ്ഥാനത്തെ പ്രമുഖ വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Boy Died in Nedumbassery Airport കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാകരന് ദാരുണാന്ത്യം. രാജസ്ഥാന്‍ സ്വദേശിയായ റിദാന്‍ ജാജു ആണ് തുറന്നുവെച്ച മാലിന്യക്കുഴിയില്‍ വീണ് മരിച്ചത്. ഡൊമസ്റ്റിക് ആഗമന ടെര്‍മിനലിനടുത്ത് വെച്ച് ഇന്ന് (ഫെബ്രുവരി 7) ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ആഭ്യന്തര ടെർമിനലിന് പുറത്തുള്ള അന്ന സാറ കഫേയുടെ പിൻവശത്ത് പൊതുജനങ്ങൾക്ക് പ്രവേശവനമില്ലാത്ത സ്ഥലത്താണ് അപകടം നടന്നത്. രക്ഷിതാക്കൾക്കൊപ്പം നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയതായിരുന്നു. രക്ഷിതാക്കൾ കഫെയ്ക്കുള്ളിലായിരുന്ന സമയത്ത് മൂത്ത കുട്ടിക്ക് ഒപ്പം പുറത്തുനിന്ന് കുട്ടി കളിക്കുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ഈ സമയം മാലിന്യം നിറഞ്ഞ കുഴിയിലേക്ക് വീണാണ് അപകടം ഉണ്ടായത്. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും റിദാന്‍റെ ജീവൻ രക്ഷിക്കാനായില്ല. ഒരു സംഘത്തിന്‍റെ ഭാഗമായാണ് കുട്ടിയുടെ മാതാപിതാക്കൾ ഈ പരിസരത്തെത്തിയത്. അൽപസമയം കഴിഞ്ഞപ്പോഴാണ് കുട്ടിയെ കാണാത്ത വിവരം അറിഞ്ഞത്. സിയാൽ സെക്യൂരിറ്റി വിഭാഗത്തിന്‍റെ സഹായത്തോടെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോള്‍ കുട്ടി ചെടിവേലി കടന്ന് കുഴിയിൽ വീണതായി കണ്ടു. ഉടൻ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് പിന്നാലെ, പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്ത് വെച്ചാണ് അപകടം നടന്നതെന്ന് വാർത്താക്കുറിപ്പിലൂടെ സിയാൽ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *