Posted By rosemary Posted On

കോടീശ്വരന്മാർ ഇന്ത്യ വിട്ട് യുഎഇയിലേക്ക്, കാരണമെന്ത്?

ഇന്ത്യയിലെ കോടീശ്വരന്മാർ രാജ്യം വിടുന്നെന്ന് റിപ്പോർട്ട്. ഈ വർഷം 4,300ഓളം കോടീശ്വരന്മാർ രാജ്യം വിട്ടേക്കുമെന്നാണ് കണക്ക്. അന്താരാഷ്ട്ര നിക്ഷേപ മൈഗ്രേഷൻ അഡ്വൈസറിയായ ഹെൻലി ആൻഡ് പാർട്ണേഴ്സിൻറെ വൈൽത്ത് മൈ​ഗ്രേഷനാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. കോടീശ്വരന്മാരേറെയും യുഎഇയിലേക്കാണ് ചേക്കേറുന്നത്. കഴിഞ്ഞ വർഷം മാത്രം 5,100ലധികം സമ്പന്നർ രാജ്യം വിട്ടിട്ടുണ്ട്. 8.34 കോടി രൂപയ്ക്ക് മുകളിൽ ആസ്തിയുള്ളവരെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടാണിത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുകhttps://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

അതേസമയം രാജ്യം വിടുന്ന സമ്പന്നരേക്കാളധികം സമ്പന്നർ ഇന്ത്യയിലുണ്ടാകുന്നുണ്ട്. സമ്പന്നർ രാജ്യം വിട്ടാലും ഇന്ത്യയിൽ തന്നെ ബിസിനസുകൾ നിലനിർത്തുന്നതിനാൽ ആശങ്കയില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. സമ്പന്നർ കൊഴിഞ്ഞ് പോകുന്നതിൽ ആദ്യ സ്ഥാനങ്ങളിൽ നിൽക്കുന്നത് ചൈനയും യുകെയുമാണ്. മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. മെച്ചപ്പെട്ട ജീവിതശൈലി, സുരക്ഷിതമായ അന്തരീക്ഷം, പ്രീമിയം ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങൾ എന്നീ ഘടകങ്ങളാണ് രാജ്യം വിടാൻ പ്രേരിപ്പിക്കുന്നത്. കോടീശ്വരൻമാരുടെ എണ്ണത്തിൽ ഇന്ത്യ പത്താം സ്ഥാനത്താണ്. 3,26,400 അതി സമ്പന്നരാണ് ഇന്ത്യയിലുള്ളത്.

യുഎഇയ്ക്ക് പുറമെ അമേരിക്കയിലേക്കും സിം​ഗപ്പൂരിലേക്കും സമ്പന്നർ കുടിയേറുന്നുണ്ടെങ്കിലും ഈ ​ഗൾഫ് രാജ്യത്തിലേക്ക് ഈ വർഷം 6800 സമ്പന്നർ ചേക്കേറുമെന്നാണ് റിപ്പോർട്ട്. സീറോ ഇൻകം ടാക്സ് പോളിസി, ഗോൾഡൻ വിസ പ്രോഗ്രാമുകൾ, ആഡംബര ജീവിതശൈലി, യുഎഇയുടെ തന്ത്രപ്രധാനമായ സ്ഥാനം എന്നിവ സമ്പന്നരെ ആകർഷിക്കുന്ന ഘടകങ്ങളായി മാറിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യയിൽ നിന്ന് യുഎഇയിലെത്തിയ സമ്പന്നരുടെ എണ്ണത്തിൽ 85% വർധനവുണ്ടായിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *