
Air India Express Cancelled Flights: പ്രമുഖ ഇന്ത്യന്‍ വിമാനത്തിന്‍റെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കി; കേരളത്തിലേക്ക് ഉള്‍പ്പെടെ റദ്ദാക്കിയ സര്‍വീസുകള്‍ ഏതെല്ലാം?
Air India Express Cancelled Flights മസ്കത്ത്: കേരളം ഉള്‍പ്പെടെ ഇന്ത്യന്‍ വിവിധ സെക്ടറുകളിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. മസ്കത്ത് – കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, ചെന്നൈ, തിരുച്ചിറപ്പള്ളി, മംഗലാപുരം എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ സര്‍വീസുകള്‍ റദ്ദാക്കിയത്. ഫെബ്രുവരി ഒന്‍പത് മുതൽ മാർച്ച് 25 വരെ റദ്ദാക്കലുകള്‍ തുടരും. മസ്കത്ത് – കോഴിക്കോട് ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്തിയിരുന്ന ഒൻപത് സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്. ബുധൻ, വ്യാഴം ദിവസങ്ങളിലെ സർവീസുകളാണ് കൂടുതലും റദ്ദാക്കിയത്. ഫെബ്രുവരി 9, 12, 15, 17, 19, 20, 24, 26, 27 എന്നീ തീയതികളിൽ എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ കോഴിക്കോട് സർവീസ് ഉണ്ടാകില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ആഴ്ചയിൽ ആറ് സർവീസുകൾ നടത്തിയിരുന്നത് നാലായി ചുരുക്കി കൊണ്ട് ഫെബ്രുവരി 17 മുതൽ മസ്കത്തിൽ നിന്ന് കണ്ണൂരിലേക്ക് ആഴ്ചയിൽ നാല് സർവീസുകൾ മാത്രമാണുണ്ടാവുക. കൊച്ചിയിലേക്കും ഫെബ്രുവരി 17 മുതൽ നാല് സർവീസുകൾ മാത്രമാണ് നടത്തുക. രാവിലെ 8.40ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് ഒമാൻ സമയം 11.10ന് മസ്കത്തിൽ എത്തുന്ന വിമാനവും അന്നേ ദിവസം മസ്കത്തിൽനിന്ന് 12.30ന് പുറപ്പെട്ട് 6.10ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനവും റദ്ദാക്കിയിട്ടുണ്ട്. കൂടാതെ, ഫെബ്രുവരി 16 മുതൽ മാർച്ച് 16 വരെയുള്ള ഞായറാഴ്ചകളിലെ മസ്കത്ത്-തിരുവനന്തപുരം സർവീസുകളും റദ്ദാക്കി. ഫെബ്രുവരി ഒമ്പത്, 17 തീയതികളിൽ മംഗലാപുരം, ഫെബ്രുവരി 11 മുതൽ മാർച്ച് 25 വരെ മസ്കത്ത്-ചെന്നൈ (ചൊവ്വ), ഫെബ്രുവരി 17 മുതൽ മാർച്ച് 17 വരെ മസ്കത്ത്-തിരുച്ചിറപ്പള്ളി (തിങ്കൾ), ഫെബ്രുവരി 24 മുതൽ മാർച്ച് 24 വരെ (ഞായർ, തിങ്കൾ) മസ്കത്ത്-മംഗലാപുരം എന്നിവയാണ് മംഗലാപുരം, ചെന്നൈ, തിരുച്ചിറപ്പള്ളി റൂട്ടുകളിലും റദ്ദാക്കിയ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍.
Comments (0)