Posted By saritha Posted On

Malayali Died in Ras Al Khaima: വാഹനം കൊക്കയിലേക്ക് മറിഞ്ഞു, അപകടസമയത്ത് ഹൃദയാഘാതം; യുഎഇയില്‍ മലയാളി മരിച്ചു

Malayali Died in Ras Al Khaima ആലുവ: യുഎഇയില്‍ മലയാളി മരിച്ചു. തോട്ടയ്ക്കാട്ടുകര കനാൽ റോഡ് പെരേക്കാട്ടിൽ അഫ്സൽ (43) ആണ് മരിച്ചത്. കെട്ടിട നിർമാണ സൈറ്റിൽനിന്ന് താമസസ്ഥലത്തേക്ക് മടങ്ങുമ്പോൾ റാസ് അല്‍ ഖൈമയില്‍ വെച്ച് റോഡിന്‍റെ വശം ഇടിഞ്ഞ് അഫ്സല്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. വാഹനത്തില്‍ അഫ്സല്‍ അടക്കം ആറുപേര്‍ ഉണ്ടായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. റാസ് അല്‍ ഖൈമയില്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ സെയില്‍സ് ഓഫിസറാണ് അഫ്സല്‍. അപകടസമയത്ത് ഉണ്ടായ ഹൃദയാഘാതമാണ് അഫ്സലിന്‍റെ മരണത്തിന് ഇടയാക്കിയതെന്ന് വീട്ടുകാർ പറഞ്ഞു. മറ്റാർക്കും കാര്യമായ പരിക്കില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ ശ്രമം നടക്കുകയാണ്. കുഞ്ഞുമുഹമ്മദ് – ജുബൈരിയത്ത് ദമ്പതികളുടെ മകനാണ് അഫ്സൽ. ഭാര്യ: ഏലൂർ മേത്തേരിപ്പറമ്പ് ഷിബിന. മക്കൾ: മെഹറിഷ്, ഇനാര.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *