Posted By saritha Posted On

Woman Elopes With Sister’s Husband: ‘ഭാര്യയുടെ അനിയത്തിയുമായി ഇഷ്ടത്തിലാണ്, എവിടെയേലും പോയി ജീവിച്ചോട്ടെ, ആരും ശല്യപ്പെടുത്തല്ലേ’;

Woman Elopes With Sister’s Husband ഇഷ്ടപ്പെട്ടയാളുടെ കൂടെ ഒളിച്ചോടുന്നത് ഒരു പുതിയ കാര്യമൊന്നുമല്ല. സമൂഹമാധ്യമങ്ങളിലടക്കം വാര്‍ത്തയാകാറുണ്ട്. പല ഒളിച്ചോട്ടക്കഥകളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. എന്നാല്‍, സ്വന്തം ചേച്ചിയുടെ ഭര്‍ത്താവുമായി ഒളിച്ചോടുന്നത് ഓട്ടോയിലിരുന്ന് ലൈവിട്ട് പങ്കുവെച്ചിരിക്കുകയാണ് ഒരു യുവാവും യുവതിയും. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘രണ്ട് മക്കളുള്ള വ്യക്തിയാണ് താനെന്നും ഭാര്യയുടെ അനിയത്തിയുമായി ഇഷ്ടത്തിലാണെന്നും അതിനാലാണ് ഒളിച്ചോടുന്നതെന്നും’ യുവാവ് വീഡിയോയില്‍ പറയുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ‘അന്വേഷിച്ച് വരരുത്, ഞങ്ങള്‍ എവിടേലും പോയി ജീവിക്കും, ആരും ശല്യപ്പെടുത്താന്‍ വരരുത്, വീഡിയോയിലൂടെ യുവാവും യുവതിയും പറഞ്ഞു. ഏട്ടനില്ലാതെ ജീവിക്കാന്‍ പറ്റില്ല, ഈ വീഡിയോ എടുക്കാന്‍ കാരണം ഏട്ടനില്ലാതെ എനിക്ക് പറ്റാത്തതുകൊണ്ടാണ്, ഞങ്ങള്‍ക്ക് പിരിയാന്‍ പറ്റില്ല’, യുവതി വീഡിയോയില്‍ പറയുന്നു. വീഡിയോയിലുള്ള യുവതിയും യുവാവും എവിടെയുള്ളവരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇരുവരുടെയും പ്രവൃത്തി മോശമാണെന്നും ഇത് ചെയ്യരുതെന്നുമാണ് വീഡിയോയിക്ക് താഴെ വരുന്ന കമന്‍റുകളിലധികവും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *