Posted By saritha Posted On

Old Age Homes Owner Absconding: വാര്‍ദ്ധക്യകാല പരിചരണത്തിനായി ലക്ഷങ്ങള്‍ നല്‍കി, പണവുമായി ഉടമ വിദേശത്തേക്ക് കടന്നു; ദുരിതത്തിലായി വൃദ്ധസദനത്തിലെ അന്തേവാസികള്‍

Old Age Homes Owner Absconding തൊടുപുഴ: വാര്‍ദ്ധക്യകാല പരിചരണത്തിനായി നല്‍കിയ ലക്ഷങ്ങളുമായി ഉടമ വിദേശത്തേക്ക് കടന്നു. ഇതോടെ ഭക്ഷണവും മരുന്നും മുടങ്ങിയ സ്ഥിതിയിലാണ് തൊടുപുഴ മുതലക്കോടത്തെ സ്വകാര്യ വൃദ്ധസദനമായ എൽഡർ ഗാർഡനിലെ അന്തേവാസികള്‍. പത്രപരസ്യം കണ്ടാണ് വൃദ്ധസദനത്തിലെ ഉടമയ്ക്ക് ഇവര്‍ ലക്ഷങ്ങള്‍ നല്‍കിയത്. നിരവധി തവണ പോലീസിൽ പരാതി നൽകിയിട്ടും ദുരവസ്ഥയ്ക്ക് മാറ്റമോ മുടക്കിയ പണം തിരിച്ചുകിട്ടാനുളള നടപടിയോ ഉണ്ടായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിമൂലം നാടുവിട്ടതാണെന്നും അന്തേവാസികളുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും ഉടമ ജീവൻ തോമസ് പറഞ്ഞു. തൊടുപുഴ സ്വദേശി ജീവൻ തോമസ് ആണ് വൃദ്ധസദനം തുടങ്ങിയത്. സാമൂഹ്യ നീതിവകുപ്പ് രജിസ്ട്രേഷൻ പോലുമില്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. സാമ്പത്തികമായി തക‍ർന്നതോടെ അയർലൻഡിലേക്ക് ജോലിയന്വേഷിച്ച് പോയെന്നും പണം കിട്ടുന്നതനുസരിച്ച് പ്രശ്നപരിഹാരം കാണുമെന്നുമാണ് ജീവന്‍ പറയുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ കിട്ടിയ പണം മുഴുവനെടുത്ത് നടത്തിപ്പുകാരന് നൽകിയാണ് കോഴിക്കോട് സ്വദേശിയായ കൊച്ചഗസ്തി മുതലക്കോടത്തെ വൃദ്ധ സദനത്തിലെത്തിയത്. വൃദ്ധസദനത്തിലെത്തിയ ആദ്യനാളുകളിൽ വലിയ കുഴപ്പമില്ലായിരുന്നെങ്കിലും പതുക്കെ പ്രശ്നങ്ങൾ തുടങ്ങിയതായി കൊച്ചഗസ്തി പറയുന്നു. നടത്തിപ്പുകാരനായ ജീവൻ തോമസ് വിദേശത്തേക്ക് കടന്നതോടെ ചികിത്സയും പരിചരണവുമൊക്കെ മുടങ്ങി. പലതവണായി ജീവൻ വാങ്ങിയ 11 ലക്ഷം രൂപയെങ്കിലും തിരികെ കിട്ടിയാൽ മതിയെന്ന് കൊച്ചഗസ്തി പറയുന്നു. മാനസിക വെല്ലുവിളി നേരിടുന്നവരടക്കം ഏഴ് അന്തേവാസികളാണ് എല്‍ഡര്‍ ഗാര്‍ഡനിലുള്ളത്. ഇവരെ പരിചരിക്കാനായി ആകെ ഒരു ജീവനക്കാരി മാത്രമാണുള്ളത്. അടച്ചുറപ്പുളള ചുറ്റുമതിലോ സെക്യൂരിറ്റി ജീവനക്കാരനോ ഇല്ല. കയ്യിലുളള പണം മുടക്കി പ്രായമായ അന്തേവാസികൾ തന്നെയാണ് പാകം ചെയ്ത് കഴിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *