Posted By saritha Posted On

KYC Updating UAE: ‘ഇക്കാര്യം’ ചെയ്തില്ലെങ്കില്‍ യുഎഇയിലെ ബാങ്കിടപാടുകൾ തടസപ്പെടും; കടുത്ത നിലപാടുമായി അധികൃതര്‍

KYC Updating UAE ദുബായ്: ബാങ്ക് ഉപയോക്താക്കള്‍ക്ക് കര്‍ശനനിര്‍ദേശവുമായി യുഎഇയിലെ ബാങ്ക് അധികൃതര്‍. ഇടപാടുകാരുടെ വ്യക്തിവിവരങ്ങൾ പുതുക്കി നൽകിയില്ലെങ്കിൽ ബാങ്കുകൾ നൽകിയ വിവിധ കാർഡുകൾ റദ്ദാക്കിയേക്കും. ഇടപാടുകാരുടെ പൂർണവിവരങ്ങൾ (കെവൈസി, നോ യുവര്‍ കസ്റ്റമര്‍) വേണം. സെൻട്രൽ ബാങ്ക് നൽകിയ മാർഗനിർദേശങ്ങൾ പ്രകാരമാണ് രേഖകൾ ആവശ്യപ്പെടുന്നതെന്നാണ് ബാങ്കുകൾ പറയുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ഇടപാടുകാരുടെ വ്യക്തിഗതവിവരങ്ങൾ പുതുക്കുന്നത് ബാങ്ക് ഇടപാടിനുള്ള അടിസ്ഥാന നിബന്ധനയായതിനാല്‍ ബാങ്കിൽ സമർപ്പിച്ച രേഖകൾ കാലാവധി തീർന്നാൽ പുതുക്കേണ്ടതാണ്. ഒരു മാസം കഴിഞ്ഞിട്ടും വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ ബാങ്കുമായി ബന്ധപ്പെട്ട കാർഡുകൾ മരവിപ്പിക്കും. ഇതോടെ ബാങ്കിടപാടുകൾ തടസപ്പെടും. കാലാവധിയുള്ള പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി പകർപ്പുകളാണ് ഇടപാടുകൾക്കുള്ള അടിസ്ഥാനരേഖയായി കണക്കാക്കുന്നത്. ചില ഇടപാടുകൾക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ശമ്പളപത്രവും ബാങ്കുകൾ ആവശ്യപ്പെടുന്നു. സ്വദേശികളായാലും വിദേശികളായാലും സമർപ്പിക്കുന്ന രേഖകൾ കാലാവധിയുള്ളതാകണം. സ്വദേശികൾക്ക് പാസ്പോർട്ടും വിദേശികൾക്ക് വിസ പതിച്ച പാസ്പോർട്ട് പകർപ്പും താമസവിലാസവും ടെലിഫോൺ നമ്പറും നൽകിയാൽ ഇടപാടുകൾ സാധ്യമായിരുന്നെങ്കിൽ ഇപ്പോൾ സാക്ഷ്യപ്പെടുത്തിയ കെട്ടിടവാടകക്കരാറും ജല – വൈദ്യുതി ബില്ലുകളും വരെ ചില ബാങ്കുകള്‍ ആവശ്യപ്പെടുന്നുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *