
UAE On Arrival Visa: കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് യുഎഇ ഓണ്‍ അറൈവല്‍ വിസ; ആറ് രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി
UAE On Arrival Visa അബുദാബി: ഓണ്‍ അറൈവല്‍ വിസയില്‍ ആറ് രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി യുഎഇ. സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, കാനഡ എന്നീ രാജ്യങ്ങള്‍ക്കാണ് യുഎഇ ഓണ്‍ അറൈവല്‍ വിസ അനുവദിച്ചത്. ഈ രാജ്യങ്ങളുടെ റെസിഡന്‍സി പെര്‍മിറ്റ് കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും ഇനിമുതല്‍ ഈ ആനുകൂല്യം ലഭിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി ഐസിപി) പ്രഖ്യാപിച്ചു. യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുകെ എന്നീ രാജ്യങ്ങളുടെ സാധുവായ വിസ, റെസിഡൻസി പെർമിറ്റ് അല്ലെങ്കിൽ ഗ്രീൻ കാർഡ് കൈവശമുള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് രാജ്യത്തേക്കുള്ള പ്രവേശനത്തിന് അനുവദിച്ചിരുന്ന ഇളവാണ് യുഎഇ നല്‍കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv പാസ്പോർട്ട് ഉടമകൾക്ക് യുഎഇ സന്ദർശിക്കാൻ മുൻകൂട്ടി വിസ എടുക്കേണ്ട ആവശ്യമില്ല. ദുബായ് രാജ്യാന്തരവിമാനത്താവളത്തിൽ വിമാനം ഇറങ്ങിയശേഷം ഇമിഗ്രേഷൻ വിഭാഗത്തിൽ പാസ്പോർട്ട് സ്റ്റാംപ് ചെയ്യപ്പെടും. ഇത് 30 ദിവസത്തേക്ക് സൗജന്യമായി സന്ദർശനാനുമതി വാഗ്ദാനം ചെയ്യുന്നു. ദുബായിൽ എത്തിച്ചേരുമ്പോൾ, യുഎഇയിലെ എല്ലാ അംഗീകൃത എൻട്രി പോയിൻ്റുകളിലും ഓൺ അറൈവൽ വിസ ലഭിക്കും. പാസ്‌പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെ സാധുത ഉണ്ടായിരിക്കുകയും ഫീസ് അടയ്ക്കുകയും വേണം. ഇന്ത്യൻ പൗരന്മാർക്കും അവരുടെ കുടുംബങ്ങൾക്കും യാത്ര സുഗമമാക്കാനും യുഎഇയെ കൂടുതൽ മനസിലാക്കാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
Comments (0)