ചുറ്റും അതിശയിപ്പിക്കുന്ന പച്ചപ്പ് , കുളങ്ങൾ, വെള്ളച്ചാട്ടങ്ങൾ, പൂർണ്ണമായും പ്രവർത്തനക്ഷമമായ സിപ്‌ലൈൻ, സാഹസിക മേഖലകൾ തുടങ്ങിയവയെല്ലാമടങ്ങിയ പൂന്തോട്ടം നിങ്ങൾ ഗൾഫിലെ മണലാരണ്യത്തിൽ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ അങ്ങനെയൊന്ന് ഷാർജയിലുണ്ട്. ഉമ്മുൽ ഖുവൈനിലെ രാജകുടുംബത്തിൽപ്പെട്ട കലാകാരനായ ഷെയ്ഖ് അലി അൽ മുഅല്ല നിർമിച്ച ഈ പൂന്തോട്ടത്തിന് ഷാർജ മുനിസിപ്പാലിറ്റിയുടെ ഏറ്റവും മനോഹരമായ ഹോം ഗാർഡൻ എന്ന ബഹുമതി രണ്ട് തവണ ലഭിച്ചിട്ടുണ്ട്.
പൂന്തോട്ടത്തെ തന്റെ ഏറ്റവും വലിയ മാസ്റ്റർപീസായി കാണുന്നെന്ന് കലാകാരൻ കൂടിയായ ഷെയ്ഖ് അലി അൽ മുഅല്ല പറയുന്നു. ഇവിടെയുള്ളവയിൽ ഭൂരിഭാഗവും വലിയ ചെലവില്ലാതെ പുനരുപയോഗ വസ്തുക്കളിൽ നിന്ന് നിർമിച്ചവയാണ്. പൂന്തോട്ടത്തിന് ചുറ്റുമുള്ള ഇരിപ്പിടങ്ങൾ, ശിൽപ്പങ്ങൾ, ഇൻസ്റ്റാളേഷനുകളെല്ലാം അദ്ദേഹം തന്നെയാണ് നിർമിച്ചിരിക്കുന്നത്. പൂന്തോട്ടത്തിലെ അസാധാരണ സൃഷ്ടികളിലൊന്നാണ് 30 അടി നീളമുള്ള മേശ. അത് സന്ധികളില്ലാതെ ഒരു മരത്തടിയിൽ നിന്ന് നിർമ്മിച്ചതാണ്. യുഎഇയിലെ ഇത്തരത്തിലുള്ള ഏറ്റവും ദൈർഘ്യമേറിയതും ഈ മേശയാണ്.
സുസ്ഥിരത എന്ന ആശയം ഉയർത്തിപ്പിടിച്ചാണ് ഒരു ബഹുസ്വര ഗ്രാമം പോലെയൊരു പൂന്തോട്ടം നിർമിച്ചതെന്ന് അദ്ദേഹം പറയുന്നു. മറ്റുള്ളവർ മാലിന്യങ്ങളായി വലിച്ചെറിയുന്നവയിലെല്ലാം സർഗാത്മകത കണ്ടെത്താനും അവയ്ക്ക് പുതുജീവൻ നൽകാനും സാധിച്ചതിൽ സന്തോഷമുണ്ടെന്നും അൽ മുഅല്ല കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq