
World’s Second Tallest Building Sale: ലോകത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടത്തിലെ അപാര്‍ട്ട്മെന്‍റുകളടക്കം വില്‍പ്പനയ്ക്ക് !
World’s Second Tallest Building Sale ദുബായ്: ബുര്‍ജ് ഖലീഫയെ പോലെ തന്നെ എല്ലാവരും കേട്ടിട്ടുണ്ടാകും ബുര്‍ജ് അസീസിയെ കുറിച്ച്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമെന്ന ഖ്യാതി ബുര്‍ജ് അസീസി നേടിക്കഴിഞ്ഞു. ഈ കെട്ടിടം വില്‍പ്പനയ്ക്കായി വച്ചിരിക്കുകയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആഗോള തലത്തിലുള്ള വില്‍പ്പന ഏഴ് നഗരങ്ങളിലാണ് സംഘടിപ്പിക്കുന്നത്. നാളെ ഫെബ്രുവരി 19നാണ് വില്‍പ്പന തുടങ്ങുന്നത്. സ്വകാര്യ കെട്ടിട നിര്‍മാതാക്കളായ അസിസി ഡെവലപ്മെന്‍റ്സ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. 725 മീറ്റര്‍ ഉയരത്തിലാണ് ബുര്‍ജ് അസീസിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. അപാര്‍ട്ട്മെന്‍റുകളടക്കം വാങ്ങാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv താത്പര്യമുള്ളവര്‍ക്ക് നാളെ ഇതിനായുള്ള അവസരം ഒരുങ്ങുകയാണ്. ദുബായിലെ കൊൺറാഡ് ഹോട്ടൽ, ഹോങ്കോങ്ങിലെ ദി പെനിന്‍സുല, ലണ്ടനിലെ ദി ഡോര്‍ചെസ്റ്റര്‍, മുംബൈയിലെ ജെ ഡബ്ല്യു മാരിയറ്റ് ജുഹു, സിംഗപ്പൂരിലെ മരീന ബേ സാൻഡ്സ്, സിഡ്നിയിലെ ഫോര്‍ സീസൺസ് ഹോട്ടല്‍, ടോക്കിയോയിലെ പാലസ് ഹോട്ടൽ എന്നിവിടങ്ങളിലായാണ് ബുര്‍ജ് അസീസിയുടെ വിൽപ്പന നടക്കുക. ദുബൈയിലെ ശൈഖ് സായിദ് റോഡിൽ നിര്‍മ്മാണം പുരോഗമിക്കുന്ന ബുർജ് അസീസിക്ക് 131 ലേറെ നിലകളാണുള്ളത്. ഇതില്‍ റെസിഡൻഷ്യൽ, ഹോട്ടൽ, റീട്ടെയ്ൽ, എന്‍റര്‍ടെയ്ന്‍മെന്‍റ് സ്പേസുകള്‍ ഉണ്ടാകും.
Comments (0)