Posted By saritha Posted On

Fire in Abu Dhabi: യുഎഇയിലെ ജനവാസകേന്ദ്രത്തിൽ തീപിടിത്തം

Fire in Abu Dhabi അബുദാബി: അബുദാബിയിൽ ജനവാസകേന്ദ്രത്തിൽ തീപിടിത്തം. ഷഹാമ റസിഡൻഷ്യൽ ഏരിയയിലെ ഒരു കെട്ടിടത്തിൽ ചൊവ്വാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായതായി അബുദാബി പോലീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും ചേർന്നാണ് തീപിടിത്തം നിയന്ത്രിക്കുന്നത്. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും ശരിയായ വിവരങ്ങൾ നേടേണ്ടതിൻ്റെ പ്രാധാന്യം അതോറിറ്റി ഊന്നിപ്പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv “ഔദ്യോഗിക ഉറവിടങ്ങളിൽനിന്ന് മാത്രം അപ്‌ഡേറ്റുകൾ ലഭിക്കാൻ പൊതുജനങ്ങളോട് നിർദ്ദേശിക്കുന്നതായി” അതോറിറ്റി ഊന്നിപ്പറഞ്ഞു. തിങ്കളാഴ്ച ദുബായിലെ റെസിഡൻഷ്യൽ കെട്ടിടത്തിലും തീപിടിത്തമുണ്ടായിരുന്നു. കെട്ടിടത്തിൻ്റെ മേൽക്കൂരയിലെ എയർ കണ്ടീഷനിങ് കൂളറുകളിൽ തീപിടിച്ചതാണ് സംഭവത്തിന് കാരണമെന്ന് ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കിയതായി അതോറിറ്റി അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *