Posted By saritha Posted On

Apple launches low-cost iPhone: പ്രീമിയം ഫീച്ചറുകളോടെ ഐഫോണിന്‍റെ വിലകുറഞ്ഞ പതിപ്പ്; യുഎഇയിലെ വിലയും സവിശേഷതകളും അറിയാം

Apple launches low-cost iPhone നീണ്ട കാത്തിരിപ്പിനൊടുവില്‍ ബജറ്റ് – സൗഹൃദ ഐഫോണ്‍ അവതരിപ്പിച്ചു. പ്രീമിയം ഫീച്ചറുകളോടെയാണ് ഐഫോണിന്‍റെ വരവ്. ഐഫോൺ എസ്ഇ മൂന്നാം തലമുറയുടെ പിൻ​ഗാമിയെ ഐഫോൺ 16ഇ എന്ന് റീബ്രാൻഡ് ചെയ്താണ് ആപ്പിൾ പുറത്തിറക്കിയത്. എ18 ചിപ്പ്, 48 എംപി സിം​ഗിൾ റീയർ ഫ്യൂഷൻ ക്യാമറ, 12 എംപി ട്രൂഡെപ്ത് ഫ്രണ്ട് ക്യാമറ, ഫേസ് ഐഡി, ആക്ഷൻ ബട്ടൺ, ആപ്പിളിന്‍റെ സ്വന്തം 5ജി മോഡം, ഉപ​ഗ്രഹ സേവനം, ആപ്പിൾ ഇന്റലിജൻസ് തുടങ്ങി വമ്പൻ അപ്​ഗ്രേഡുകളോടെയാണ് ഐഫോൺ 16ഇ വിപണിയിലെത്തിയിരിക്കുന്നത്. കൂടുതൽ താങ്ങാനാവുന്ന വിലയിൽ പ്രീമിയം സവിശേഷതകൾ നൽകിയിരിക്കുന്ന സ്മാർട്ട്‌ഫോൺ നിരയിലെ പുതിയൊരു കൂട്ടിച്ചേർക്കലാണ് ഐഫോൺ 16ഇ. ബജറ്റ് അവബോധമുള്ള ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ള ഈ ഡിവൈസിന് 6.1 ഇഞ്ച് ഡിസ്‌പ്ലേ, പരിചിതമായ ഡിസൈൻ, ശക്തമായ 48 എംപി ക്യാമറ തുടങ്ങിയവയുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv കറുപ്പും വെളുപ്പും നിറങ്ങളിലുള്ള രണ്ട് മാറ്റ് ഫിനിഷുകളിൽ ഐഫോൺ 16ഇ ലഭ്യമാകും. അതായത് ഐഫോൺ 16ഇ വെള്ള, കറുപ്പ് നിറങ്ങളിൽ 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് കപ്പാസിറ്റികളിൽ ലഭ്യമാകും, 59900 രൂപ മുതൽ ആരംഭിക്കുന്നു. ഐഫോൺ 16ഇ-യുടെ 256 ജിബി സ്റ്റോറേജ് മോഡലിന് 69,900 രൂപയും 512 ജിബി സ്റ്റോറേജ് മോഡലിന് 89,900 രൂപയുമാണ് വില. യുഎഇയില്‍ 2,599 ദിര്‍ഹമാണ് വില. ഫെബ്രുവരി 21 മുതൽ (പ്രാദേശിക സമയം വൈകിട്ട് 5.00) യുഎസ്, ചൈന, ഇന്ത്യ, യുഎഇ എന്നിവയുൾപ്പെടെ 59 രാജ്യങ്ങളിൽ ഐഫോൺ 16e പ്രീ-ഓർഡറിന് ലഭ്യമാകുമെന്ന് ആപ്പിൾ അറിയിച്ചു, ഫെബ്രുവരി 28 മുതൽ ഷിപ്പ്‌മെൻ്റുകൾ ആരംഭിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *