
396 യാത്രക്കാര്‍, യുഎഇയിലേക്ക് പുറപ്പെട്ട വിമാനത്തിന് അടിയന്തര ലാന്‍ഡിങ്, കാരണം…
ധാക്ക: ബംഗ്ലാദേശില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. 396 യാത്രക്കാരും 12 ജീവനക്കാരുമായി ധാക്കയില്‍നിന്ന് പുറപ്പെട്ട വിമാനം ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് അടിയന്തരമായി മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഇറക്കിയത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയതെന്ന് അധികൃതര്‍ വ്യാഴാഴ്ച അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ആ ദിവസം തന്നെ വേണ്ട നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
Comments (0)