
Boy Missing UAE: ‘മകനെ കാണാനില്ല, സഹായിക്കണം’; യുഎഇയില്‍ 24കാരനായ മകനെ കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ച് അമ്മ
Boy Missing UAE: അബുദാബി: 24കാരനായ പ്രവാസി യുവാവിനെ കാണാതായി. ഫെബ്രുവരി 15, ശനിയാഴ്ച മുതല്‍ അജ്മാനിലെ നാമിയ ഏരിയയില്‍ നിന്നാണ് കാണാതായതെന്ന് മകനെ കണ്ടെത്താന്‍ സഹായമഭ്യര്‍ഥിച്ചുകൊണ്ട് അമ്മ പറഞ്ഞു. മഗ്‌രിബ് നമസ്‌കാരത്തിന് തൊട്ടുമുന്‍പാണ് സൗദ് ജമാൽ സക്കറിയയെ അവസാനമായി വീട്ടിൽ കണ്ടത്. ആ സമയത്ത്, ബ്രൗൺ ഷോർട്ട്സും ആകാശനീല ടീ ഷർട്ടും കറുത്ത ബീനിയുമാണ് ധരിച്ചിരുന്നത്. ഒരു ദിവസത്തിനുശേഷം, ഫെബ്രുവരി 16 ഞായറാഴ്ച, ഷാർജ കോർണിഷിൽ സൗദിനെ കണ്ടെന്ന് അവകാശപ്പെട്ട് ഒരാളിൽ നിന്ന് കുടുംബത്തിന് ഒരു കോൾ ലഭിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv വാട്‌സ്ആപ്പിൽ ‘മിസ്സിങ്’ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് സൗദിനെ തിരിച്ചറിഞ്ഞത്. കാണാതായ യുവാവിന് ഒന്നിലധികം വ്യക്തിത്വ വൈകല്യമുണ്ടെന്ന് കുടുംബം പറഞ്ഞു. ബംഗ്ലാദേശി പൗരനായ യുവാവ് വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് അമ്മയോട് ഒരു കപ്പ് ചായ ചോദിച്ചു. ചായ കൊണ്ടുവന്നപ്പോൾ സൗദ് പോയി. അവൻ അതേ കെട്ടിടത്തിലെ തൻ്റെ സഹോദരിയുടെ വീട്ടിൽ പോയിരുന്നെന്ന് വിചാരിച്ചു. മകൻ ഉടൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് അമ്മ. മകന്‍ തിരികെ വരുമെന്ന് പ്രതീക്ഷിച്ച് രണ്ട് രാത്രിയോളം കാത്തിരുന്നതിന് ശേഷമാണ് പോലീസില്‍ വിവരം അറിയിച്ചത്. കഴിഞ്ഞ മാസം, അവൻ വീട്ടിൽ നിന്ന് പോയി രണ്ട് ദിവസത്തിന് ശേഷം തിരിച്ചെത്തിയിരുന്നതായി അമ്മ പറഞ്ഞു.
Comments (0)