
Lulu Group Gulffood: ‘മിലാഫ് കോള’ തരംഗം; യുഎഇയില്‍ വിശദാംശങ്ങള്‍ ഗ്രൂപ്പ്
Lulu Group Gulffood: ദുബായ്: ഗള്‍ഫുഡ് വേദിയില്‍ ഒന്‍പത് കരാറുകളില്‍ ഒപ്പുവെച്ച് ലുലു ഗ്രൂപ്പ്. ഈത്തപ്പഴത്തിൽ നിന്നുണ്ടാക്കുന്ന സൗദി അറേബ്യയിലെ ‘മിലാഫ് കോള’ ജിസിസിയിലെയും ഇന്ത്യയിലെയും ലുലു സ്റ്റോറുകളിലും ലഭ്യമാകും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും അൽ മദീന ഹെറിറ്റേജ് സി.ഇ.ഒ ബാന്ദർ അൽ ഖഹ്താനിയും ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. ദുബായിൽ നടക്കുന്ന മേഖലയിലെ ഏറ്റവും വലിയ ഭക്ഷ്യമേളയായ ‘ഗൾഫുഡ്’ വേദിയിൽ വെച്ചാണ് കരാറുകളില്‍ ഒപ്പുവെച്ചത്. ലോകത്തെ വിവിധിയിടങ്ങളിലുള്ള ലുലു സ്റ്റോറുകളിൽ കൂടുതൽ ഇന്ത്യൻ ഉത്പന്നങ്ങൾ എത്തിക്കുകയും കൂടുതൽ വിപണന സാധ്യത ഉറപ്പാക്കുന്നതിനുമാണ് കരാർ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ഇന്ത്യയിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും കൂടുതൽ വിപുലമായ വിതരണത്തിനായി നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുമായും ലുലു ധാരണയിലെത്തിയിട്ടുണ്ട്. ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എയും ‘നാഫെഡ്’ എം.ഡി ധൈര്യഷിൽ കൻസെയും ചേർന്നാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ഇറ്റലിയിലെ പാസ്താ റീഗിയോ, സ്പെയിനിലെ ഫ്രിൻസാ ഗ്രൂപ്പ്, യു.എസിലെ ചീസ് കേക്ക് ഫാക്ടറി അടക്കം ലോകോത്തര കമ്പനികളുമായും കരാറുകളിൽ ലുലു ഒപ്പുവച്ചു.
Comments (0)