തൊഴിലുകൾ തേടി യുഎഇയിലെത്തിയവർക്ക് നിരവധി അവസരങ്ങൾ. ഐഎംഡി വേൾഡ് കോംപറ്റിറ്റീവ്നസ് റിപ്പോർട്ട് 2024 പ്രകാരം രണ്ട് പ്രധാന സൂചികകളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. തൊഴിലവസരങ്ങളിലും വ്യാവസായിക തർക്കങ്ങൾ പരിഹരിക്കുന്നതിലും രാജ്യം ലോകമെമ്പാടും മികച്ച സ്ഥാനമാണ് നേടിയിട്ടുള്ളത്. ഈ മേഖലകളിലെ മുൻനിര ആഗോള കേന്ദ്രമായി യുഎഇ മാറിയിരിക്കുകയാണ്.
ഇത് കൂടാതെ ഇമിഗ്രേഷൻ നിയമങ്ങളിൽ യുഎഇ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ്. സംരംഭങ്ങൾക്ക് സുസ്ഥിര വളർച്ച കൈവരിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ക്ഷേമം വർധിപ്പിക്കാനും കഴിയുന്ന അന്തരീക്ഷം വളർത്തിയെടുക്കാനുള്ള രാജ്യങ്ങളുടെ കഴിവ് വിലയിരുത്തുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യുഎഇ മുൻപന്തിയിലെത്തിയിരിക്കുന്നത്.
മത്സരക്ഷമതയുടെ വിവിധ വശങ്ങൾ അളക്കുന്ന വിപുലമായ സാമ്പത്തിക ഡാറ്റയുടെയും സർവേകളുടെയും അടിസ്ഥാനത്തിലാണ് റിപോർട്ട് രാജ്യങ്ങളെ റാങ്ക് ചെയ്യുന്നത്. സാമ്പത്തിക പ്രകടനം, ഗവൺമെന്റ് കാര്യക്ഷമത, ബിസിനസ് കാര്യക്ഷമത, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ളവ മാനദണ്ഡങ്ങളാണ്. യുഎഇ ആഗോള അംഗീകാരം നേടിയതോടെ ഒട്ടേറെ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq