
Dubai Renew Permit: ‘പുതിയ പ്ലാറ്റ്ഫോം’, താമസക്കാർക്ക് മിനിറ്റുകൾക്കുള്ളിൽ പെർമിറ്റ് പുതുക്കാം, യുഎഇയിലെ പ്രവാസികള്‍ക്ക് ഏറെ…
Dubai Renew Permit ദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) പുതിയ എഐ അധിഷ്ഠിത ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചതിനാൽ താമസക്കാർക്ക് ഇപ്പോൾ എളുപ്പത്തിൽ വിസ പുതുക്കാനാകും. സലാമ എന്ന പ്ലാറ്റ്‌ഫോം വഴി താമസക്കാർക്ക് മിനിറ്റുകൾക്കുള്ളിൽ വിസ പുതുക്കൽ പൂർത്തിയാക്കാനാകും. പ്ലാറ്റ്‌ഫോമിൽനിന്ന് നേരിട്ട് അപ്‌ഡേറ്റ് ചെയ്‌ത രേഖ ഡൗൺലോഡ് ചെയ്യാനും പേപ്പർവർക്കുകളും നീണ്ട കാത്തിരിപ്പ് സമയങ്ങളും ഒഴിവാക്കാനാകും. ഒരു ഉപയോക്താവ് ലോഗിൻ ചെയ്‌തുകഴിഞ്ഞാൽ, എഐ അവരുടെ വിശദാംശങ്ങൾ സ്വയമേവ തിരിച്ചറിയുകയും അവരുടെ ആശ്രിത വിസ നില പ്രദർശിപ്പിക്കുകയും കാലഹരണപ്പെടുന്നതിന് മുന്‍പുള്ള ശേഷിക്കുന്ന ദിവസങ്ങൾ ഹൈലൈറ്റ് ചെയ്യുകയും ചെയ്യുന്നു. തുടർന്ന്, അപേക്ഷകന് പുതുക്കൽ കാലയളവ് തെരഞ്ഞെടുക്കാനാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ഏതാനും ക്ലിക്കുകളിലൂടെ കുടുംബാംഗങ്ങൾക്കുള്ള റെസിഡൻസി വിസ പുതുക്കൽ പ്ലാറ്റ്ഫോം കാര്യക്ഷമമാക്കുന്നു. മുമ്പ്, പുതുക്കൽ പ്രക്രിയയ്ക്ക് ഒന്ന് മുതൽ മൂന്ന് മണിക്കൂർ വരെ എടുത്തിരുന്നു. ഇപ്പോൾ ഇത് ഒന്നോ രണ്ടോ മിനിറ്റായി ചുരുക്കിയതായി ഡാറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ഗലേബ് അബ്ദുല്ല മുഹമ്മദ് ഹസൻ അൽ മജീദ് അഭിപ്രായപ്പെട്ടു. താമസക്കാരുടെ വിസ പുതുക്കുന്നതിന് മാത്രമാണ് നിലവിൽ ഈ സേവനം ബാധകമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. “ആദ്യ ഘട്ടം താമസക്കാർക്കുള്ള പുതുക്കലുകളിലും റദ്ദാക്കലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഭാവിയിൽ സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും മറ്റ് ജിഡിആർഎഫ്എ സേവനങ്ങൾക്കുമായി സേവനങ്ങൾ വിപുലീകരിക്കുന്നതിനുള്ള രണ്ടാം ഘട്ടത്തിന് പദ്ധതിയുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)