
Hafeet Rail: ‘മണിക്കൂറിൽ 200 കിമീ വേഗത’; യുഎഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയില്‍ നിര്‍മാണത്തിന് തുടക്കം
Hafeet Rail മസ്‌കത്ത്: യുഎഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയിലിന്‍റെ നിര്‍മാണത്തിന് തുടക്കമായി. ഒമാനിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഭൂമി തരംതിരിക്കലും റെയിൽവേ ട്രാക്കിന്‍റെ അടിത്തറയുടെ നിർമാണപ്രവര്‍ത്തിയുമാണ് തുടങ്ങിയത്. മണിക്കൂറിൽ 200 കി.മീ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനുകൾ അബുദാബിയെയും ഒമാനിലെ സുഹാറിനെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് നിർമാണം. പ്രദേശത്തിന്‍റെ ഗതാഗത – ലോജിസ്റ്റിക് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറക്കുന്നതാണ് റെയിൽ പദ്ധതി. പാതയിൽ 2.5 കിലോമീറ്റർ വീതമുള്ള രണ്ട് തുരങ്കങ്ങളും 36 പാലങ്ങളും ഉണ്ടാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv റെയിൽ ശൃംഖലയുടെ നിർമാണം ആരംഭിക്കാൻ ഇരു രാഷ്ട്രങ്ങളുടെയും കമ്പനികൾ തമ്മിൽ ഷെയർഹോൾഡർ ഉടമ്പടി ഒപ്പുവെച്ചിരുന്നു. ഒമാനിൽനിന്ന് യുഎഇയിലേക്ക് അസംസ്‌കൃത വസ്തുക്കൾ കൊണ്ടുപോകുന്നതിനും കയറ്റുമതി ചെയ്യുന്നതിനുമായി ഹഫീത് റെയിൽ എം സ്റ്റീലുമായി ദിവസങ്ങൾക്ക് മുന്‍പ് തന്ത്രപരമായ കരാറുകളിൽ എത്തിയിരുന്നു. ഹഫീത് റെയിലിന് ഹെവി ചരക്ക് ലോക്കോമോട്ടീവുകൾ വിതരണം ചെയ്യുന്നതിന് പ്രോഗ്രസ് റെയിലുമായി കരാർ ഒപ്പിട്ടിരുന്നു.
Comments (0)