
Dubai RTA Opens New Bus Station: യുഎഇ: ആർടിഎ പുതിയ ബസ് സ്റ്റേഷൻ തുറന്നു
Dubai RTA Opens New Bus Station ദുബായ്: നിരവധി നവീകരണങ്ങളോടെ സ്റ്റേഡിയം മെട്രോ സ്‌റ്റേഷന് സമീപം പുതിയ ബസ് സ്റ്റേഷൻ തുറന്ന് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സ്റ്റേഡിയം ബസ് സ്റ്റേഷൻ യാത്രക്കാരെ സ്റ്റേഡിയം മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുകയും അൽ നഹ്ദ, അൽ ഖുസൈസ് പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുകയും ചെയ്യുന്ന ഒരു പ്രധാന സ്റ്റേഷനായി പുതിയ ബസ് സ്റ്റേഷന്‍ പ്രവർത്തിക്കും. ബസ് സ്റ്റേഷനിൽ ബസ് റൂട്ടുകളുടെ സമ്പൂർണ പ്രവർത്തനം ഉണ്ടാകും. ഇത് യാത്രക്കാരുടെ യാത്രാസമയം കുറയ്ക്കും. കൂടാതെ, വിവിധ ട്രാൻസിറ്റ് ഓപ്ഷനുകളിലേക്ക് തടസമില്ലാത്ത കണക്ഷനുകൾ നൽകുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv പുതിയ ബസ് സ്റ്റേഷനിലെ നവീകരണത്തിൻ്റെ രൂപരേഖയിൽ, ബസ് റൂട്ടുകളിലെ റോഡ് ജോലികൾ പൂർത്തിയായതായും ട്രാഫിക് സിഗ്നലുകളും സ്ഥാപിച്ചിട്ടുണ്ടെന്നും ഗതാഗത അതോറിറ്റി അറിയിച്ചു. റൂട്ടിൽ 10 നിയുക്ത ബസ് സ്റ്റോപ്പുകളുണ്ട്. ഔട്ട്‌ഡോർ ഇരിപ്പിടങ്ങളും തണലുള്ള കാത്തിരിപ്പ് കേന്ദ്രങ്ങളും ബസ് സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. ബസ് സ്റ്റേഷനിൽ ഒരു ടിവിഎം, എന്‍ഒഐ കാർഡ് ടോപ്പ്-അപ്പ് മെഷീൻ എന്നിവയും ട്രാഫിക് സൈനുകൾ, കാൽനട ക്രോസിങുകൾ, ഗതാഗത വിവര സ്‌ക്രീൻ എന്നിവയും കാണാം.
Comments (0)