Posted By ashwathi Posted On

thiruvananthapuram murder; നാടിനെ നടുക്കിയ അഞ്ച് കൊലപാതകം; ഉറ്റവർ മണ്ണോട് ചേർന്നു, നെഞ്ചുലഞ്ഞ് റഹീം, ഗൾഫിൽ നിന്ന് നാട്ടിലെത്താൻ കഴിയാതെ പ്രതിയുടെ പിതാവ്

thiruvananthapuram murder; കഴിഞ്ഞ ദിവസമാണ് കേരളത്ത നടുക്കി തലസ്ഥാനത്ത് അഞ്ച് കൊലപാതകങ്ങൾ നടന്നത്. അതു 23 വയസ്സ് മാത്രം പ്രായമുള്ള അഫ്നാൻ എന്ന യുവാവ് ആണ് അഞ്ച് കൊലപാതകങ്ങളും ചെയ്തത്. പ്രായമായ പിതാവിൻ്റെ ഉമ്മ മുതൽ തന്റെ കുഞ്ഞനുജനെയും സ്നേഹിച്ച പെണ്ണിനെയും പിതാവിൻ്റെ സഹോദരനെയും ഭാര്യയും അതിദാരുണമായി കൊലപ്പെടുകയായിരുന്നു. മാതാവ് ​ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. മകൻ്റെ ക്രൂരകൃത്യങ്ങൾ അറിഞ്ഞ പിതാവിനെ നാട്ടിലേക്ക് വരാൻ കഴിയാതെ നെഞ്ചുലഞ്ഞ് വിദേശത്ത് നിൽക്കുകയാണ്. നാട്ടിലേക്ക് വരാനുള്ള ശ്രമം നടത്തുന്നതായും വീസ കാലാവധി തീർന്നതിനാലാണ് വരാൻ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിലെ ദമാമിൽ ജോലി ചെയ്യുന്ന റഹിമിനു നിയമക്കുരുക്കിൽപെട്ടതിനാൽ നാട്ടിലെത്താൻ കഴിയുന്നില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv പിതാവിന്റെ സാമ്പത്തിക ബാധ്യത തീർക്കാൻ ബന്ധുക്കളെ സമീപിച്ചിട്ടു സഹായിക്കാത്തതുകൊണ്ടാണു കൂട്ടക്കൊല നടത്തിയതെന്നായിരുന്നു അഫാൻ പൊലീസിനോട് മൊഴി നൽകിയത്.

സംഭവത്തെക്കുറിച്ച പിതാവ് പറയുന്ന ഇങ്ങനെ: ‘തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ സഹോദരി വിളിച്ചാമ് ഉമ്മയുടെ മരണവിവരം പറഞ്ഞത്. കൊലപാതകമെന്ന കാര്യം അപ്പോൾ അറിഞ്ഞിരുന്നില്ല. പിന്നീട് ഗൾഫിലുള്ള ഒരു സുഹൃത്ത് വിളിച്ച് ഭാര്യയ്ക്കും മകനും എന്തോ അപകടം പറ്റിയെന്ന് പറഞ്ഞു. തുടർന്നു നാട്ടിൽ ബന്ധുക്കളെ വിളിച്ചപ്പോഴാണു കാര്യങ്ങളറിയുന്നത്, അഫാനെ പറ്റി ആർക്കും മോശം അഭിപ്രായമില്ലായിരുന്നു. മാനസികമായ പ്രശ്നങ്ങളോ, അമിത ദേഷ്യമോ ഉണ്ടായിരുന്നില്ല. വലിയ ഒച്ചയും ബഹളവുമില്ലാത്ത ഒരാൾ. അവൻ ലഹരി ഉപയോഗിച്ചിരുന്ന് എന്നാണ് ഇപ്പോൾ നാട്ടിൽനിന്നു കേൾക്കുന്നത്. എന്റെ അറിവിൽ ലഹരി ഉപയോഗിച്ചിട്ടില്ല. അവന് എന്തോ സംഭവിച്ചു. എന്താണെന്ന് എനിക്കറിയില്ല’ റഹീം പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *