
violating telemarketing rules; യുഎഇയിൽ ടെലിമാർക്കറ്റിംഗിലെ അനവധി കമ്പനികൾക്ക് പിഴ; കാരണം ഇതാണ്….
violating telemarketing rules; യുഎഇയിൽ ഉപഭോക്താക്കളുടെ സ്വകാര്യത മാനിക്കാത അവരെ ശല്യപ്പെടുത്തിയതിന് നിരവധി കമ്പനികൾക്ക് പിഴ വിധിച്ച് അധികൃതർ. 2024 ൽ ദുബായിൽ നിലവിൽ വന്ന ടെലിമാർക്കറ്റിംഗ് ചട്ടങ്ങൾ ലംഘിച്ച കമ്പനികളാണ് നടപടിക്ക് വിധേയരായത്. ടെലിമാർക്കറ്റിംഗ് ചട്ടങ്ങൾ ലംഘിച്ച 174 കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി. തുടർന്ന്, നിയമങ്ങൾ പാലിക്കാത്ത 159 കമ്പനികൾക്ക് 50,000 ദിർഹം പിഴ ചുമത്തി. ദുബായ് സാമ്പത്തിക-ടൂറിസം വകുപ്പിന് കീഴിലുള്ള കോർപ്പറേഷൻ ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ആന്റ് ഫെയർ ട്രേഡ് ആണ് കമ്പനികൾക്കെതിരെ നടപടിയെടുത്തത്. വിപണിയുടെ മാന്യത നിലനിർത്തുന്നതിനുള്ള നല്ല ശീലങ്ങൾ നിരന്തരം ലംഘിച്ച കമ്പനികളാണ് പിഴ അടക്കേണ്ടി വരുന്നത്. നിയമ ലംഘനത്തിന്റെ ഗൗരവമനുസരിച്ച് ഒന്നര ലക്ഷം ദിർഹം വരെ പിഴ ചുമത്താമെന്നാണ് ദുബായ് നിയമം പറയുന്നത്. ലൈസൻസ് എടുക്കാതെ ടെലിമാർക്കറ്റിംഗ് നടത്തിയാൽ 75,000 ദിർഹം പിഴ അടക്കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ഒരേ കമ്പനി തന്നെ രണ്ടാം തവണയും നിയമം ലംഘിച്ചാൽ പിഴ ഒരു ലക്ഷം ദിർഹമാണ്. മൂന്നാം തവണയും പിടിക്കപ്പെട്ടാൽ ഒന്നര ലക്ഷമായി ഉയരും. വിപണിയുടെ ചട്ടങ്ങളെ കുറിച്ച് മാർക്കറ്റിംഗ് ജീവനക്കാർക്ക് പരിശീലനം നൽകാത്ത കമ്പനികൾക്ക് 10,000 ദിർഹം പിഴ ചുമത്തും. ഇതേ കുറ്റത്തിന് രണ്ടാം തവണയും പിടിക്കപ്പെട്ടാൽ 50,000 ദിർഹമാകും പിഴ. ടെലികമ്മ്യൂണിക്കേഷൻ ആന്റ് ഡിജിറ്റൽ റെഗുലേറ്ററി അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ഡു നോട്ട് കോൾ രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളെ മാർക്കറ്റിംഗ് കമ്പനികൾ ബന്ധപ്പെടാൻ പാടില്ല. രാവിലെ 9 മണിക്കും വൈകീട്ട് 6 മണിക്കും ഇടയിൽ മാത്രമാണ് ഇത്തരം കമ്പനികൾക്ക് കോളുകൾ വിളിക്കാൻ നിയമം അനുവദിക്കുന്നത്. ഉപഭോക്താക്കളുടെ ഫോൺ നമ്പർ ഉൾപ്പടെയുള്ള ഡാറ്റകൾ ദുരുപയോഗം ചെയ്യരുതെന്നും ചട്ടത്തിൽ പറയുന്നു. ടെലി മാർക്കറ്റിംഗ് കമ്പനികൾക്ക് സർക്കാർ രജിസ്‌ട്രേഷൻ നിർബന്ധവുമാണ്. ഇക്കാര്യങ്ങൾ ലംഘിച്ച കമ്പനികൾക്ക് പിഴ ചുമത്തിയത്.
Comments (0)