UAE Petrol Diesel Prices അബുദാബി: യുഎഇയിലെ മാര്‍ച്ച് മാസത്തെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. രണ്ട് മാസങ്ങളിലെ മാറ്റമില്ലാത്ത നിരക്കില്‍ നിന്ന് ഫെബ്രുവരിയിലാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം ഉണ്ടായത്. പുതിയ നിരക്ക് മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.73 ആണ്, ഫെബ്രുവരിയില്‍ 2.74 ദിർഹം ആയിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.61 ആണ്, നിലവിലെ നിരക്ക് 2.63 ദിർഹം. ഫെബ്രുവരിയിൽ ലിറ്ററിന് 2.55 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.54 ആണ്. നിലവിലെ നിരക്ക് 2.82 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ ഡീസൽ ലിറ്ററിന് 2.77 ആണ് ഈടാക്കുക. 2015ൽ യുഎഇ പെട്രോൾ വിലനിയന്ത്രണം നീക്കുകയും ആഗോളവിലയുമായി അവയെ വിന്യസിക്കുകയും ചെയ്തതിനാൽ, എല്ലാ മാസാവസാനവും നിരക്കുകൾ പരിഷ്കരിക്കുന്നു.
Home
living in uae
UAE Petrol Diesel Prices: യുഎഇയിൽ മാർച്ചിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു