
Malayali Employment Benefits: മലയാളിക്ക് ആശ്വാസമായി യുഎഇ കോടതി വിധി; തൊഴില്‍ ആനുകൂല്യങ്ങള്‍ നേടിയെടുത്തു
Malayali Employment Benefits ദുബായ്: മലയാളിയ്ക്ക് ആശ്വാസമായി യുഎഇ കോടതി വിധി. മലയാളിക്ക് ലഭിക്കേണ്ടിയിരുന്ന തൊഴിൽ ആനുകൂല്യങ്ങൾ കോടതി വഴി നേടിയെടുക്കാനായി. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഉണ്ണിക്കൃഷ്ണന് അർഹമായ ആനുകൂല്യങ്ങൾ നൽകാനാണ് കോടതി ഉത്തരവ്. ഗുജറാത്ത് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബിൽഡിങ് മെറ്റീരിയൽ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു ഉണ്ണികൃഷ്ണന്‍. 2019 മുതൽ 5 വർഷത്തേക്ക് ഉണ്ണിക്കൃഷ്ണൻ ആ കമ്പനിയിൽ ജോലി ചെയ്തിരുന്നെങ്കിലും കൃത്യമായ വേതനമോ ആനുകൂല്യങ്ങളോ ലഭിച്ചിരുന്നില്ല. തുടർന്ന്, ജോലി ഉപേക്ഷിക്കുകയും ലേബർ കോടതിയെ സമീപിക്കുകയുമായിരുന്നു. യാബ് നിയമസഹായസംഘമാണ് കേസിന്‍റെ നടപടികൾ പൂർത്തിയാക്കിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ഉണ്ണികൃഷ്ണന് അർഹമായ അലവൻസും ഗ്രാറ്റുവിറ്റിയും നാല് മാസത്തെ ശമ്പളവും ലഭിച്ചിട്ടില്ലെന്ന് കോടതിയിൽ തെളിഞ്ഞു. ഇതോടെ നഷ്ടപരിഹാരമായി 44,455 ദിർഹം (ഏകദേശം 10 ലക്ഷം രൂപ) നൽകാൻ ലേബർ കോടതി കമ്പനിയോട് ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നൽകുന്നതുവരെ കമ്പനിയുടെ വസ്തുവകകൾ പിടിച്ചെടുക്കാനും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനും കോടതി നിർദേശിച്ചു. അതോടെ, കമ്പനി നഷ്ടപരിഹാരത്തുക ഉടനടി കോടതിയിൽ കെട്ടിവയ്ക്കുകയായിരുന്നു.
Comments (0)