
Ramadan Moon Sighting UAE: ‘ലോകത്ത് ഇതാദ്യം’; റമദാൻ ചന്ദ്ര ദർശനത്തിനായി ഡ്രോണുകൾ ഉപയോഗിക്കാനൊരുങ്ങി യുഎഇ
Ramadan Moon Sighting UAE അബുദാബി: റമദാന്‍ ചന്ദ്ര ദര്‍ശനത്തിനായി ഡ്രോണുകള്‍ ഉപയോഗിക്കാനൊരുങ്ങി യുഎഇ. ലോകത്തിലാദ്യമായാണ് ചന്ദ്ര ദര്‍ശനത്തിനായി ഡ്രോണുകള്‍ ഉപയോഗിക്കുന്നത്. യുഎഇ കൗൺസിൽ ഫോർ ഫത്വ വെള്ളിയാഴ്ചയാണ് അറിയിച്ചത്. ഈ ഡ്രോണുകളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) സാങ്കേതിക വിദ്യകൾ സജ്ജീകരിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ഈ വര്‍ഷത്തെ റമദാന്‍ മാസത്തിലെ നോമ്പിൻ്റെ പ്രതിദിനദൈര്‍ഘ്യം 13 മണിക്കൂറായിരിക്കുമെന്ന് ദുബായ് ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ ചെയര്‍മാനും യൂണിയന്‍ ഫോര്‍ സ്‌പേസ് ആന്‍ഡ് ജ്യോതിശാസ്ത്ര അംഗവുമായ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. ഈ വര്‍ഷം റമദാന്‍ 30 ദിവസം നീണ്ടിനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇയിലെ എല്ലാ എമിറേറ്റുകളിലും വ്രതസമയം 13 മണിക്കൂര്‍ കടക്കും. നോമ്പ് തുടങ്ങുന്നതുമുതല്‍ അവസാനിക്കുന്നത് വരെയുള്ള സമയത്തില്‍ കിഴക്കന്‍ മേഖലയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രദേശങ്ങള്‍ക്ക് അനുസൃതമായി 20 മിനിറ്റ് വരെ വ്യത്യാസമുണ്ടായിരിക്കും.
Comments (0)