
Heavy Vehicles Restriction: റമദാൻ: യുഎഇയിൽ ഹെവി വാഹനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ
Heavy Vehicles Restriction അബുദാബി: ഹെവി വാഹനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അബുദാബി. ചരക്ക് ട്രക്കുകൾ, ടാങ്കറുകൾ, നിർമാണപ്രവൃത്തികൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയുൾപ്പടെയുള്ള ഹെവി വാഹനങ്ങള്‍ക്കാണ് പുതിയ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയത്. ഹെവി വാഹനങ്ങളുടെ ഗതാഗത സമയത്തിലാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8 – 10 മണി വരെയും ഉച്ചയ്ക്ക് 2 – വൈകിട്ട് 4 മണി വരെയുമാണ് ഹെവി വാഹനങ്ങൾക്ക് നഗരത്തിലെ റോഡുകളിൽ വിലക്കേർപ്പെടുത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv വെള്ളിയാഴ്ചകളിൽ മറ്റ് പ്രവൃത്തി ദിവസങ്ങളിലേത് പോലെ സമയങ്ങളിലും അധികമായി വൈകുന്നേരം 8 – രാത്രി 1 മണി വരെയും നിരോധനമുണ്ട്. റമദാനിൽ അബുദാബിയിലെ റോഡുകളിലെ ഗതാഗതം സുഗമമാക്കുന്നതിനായാണ് ഇത്തരമൊരു നീക്കം. തിരക്കേറിയ സമയങ്ങളിൽ ഭാര വാഹനങ്ങളും ചെറിയ മറ്റ് വാഹനങ്ങളും ഒരുപോലെ നിരത്തിലിറങ്ങുമ്പോഴുള്ള ഗതാഗതക്കുരുക്കും അപകടങ്ങളും കുറക്കാനാണ് ഈ നിയന്ത്രണങ്ങൾ.
Comments (0)