
മാസപ്പിറവി കണ്ടു ; യുഎഇയിൽ വ്രതാരംഭം നാളെ മുതൽ
ദുബായ് : യുഎഇയിൽ നാളെ വിശുദ്ധ റമദാൻ ആരംഭം . മാസപ്പിറവി ദൃശ്യമായതിനടിസ്ഥാനമാക്കി സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ച റമസാൻ ഒന്ന് ആയിരിക്കും. സൗദിയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്.വെള്ളിയാഴ്ച ശഅ്ബാൻ 29 പൂർത്തിയായതിനാൽ റമസാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ മുസ്ലിംകളോടും സുപ്രീംകോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe
Comments (0)