കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരനായിരുന്ന ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബി അന്തരിച്ചു. രാവിലെ മക്കയിലായിരുന്നു അന്ത്യം. കഅ്ബയുടെ 109-ാമത്തെ സംരക്ഷകനായിരുന്നു ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബി. പ്രവാചകൻ മുഹമ്മദ് നബിയുടെ കീഴിൽ മക്ക കീഴടക്കിയതിന് ശേഷമാണ് ഷൈബിയുടെ കുടുംബത്തിന് കഅ്ബയുടെ കാവൽക്കാരുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. കഅ്ബയുടെ അകം പുറം, വൃത്തിയാക്കൽ, കഴുകൽ, ഇസ്തിരിയിടൽ, കിസ്‌വ പിളർന്നാൽ നന്നാക്കൽ, സന്ദർശകരെ സ്വീകരിക്കൽ, അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കുടുംബത്തിൻ്റെ ചുമതലയാണ്.
സാലിഹ് ഇസ്ലാമിക പഠനത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. യൂണിവേഴ്സിറ്റി പ്രഫസറായി വിരമിച്ച അദ്ദേഹം മതത്തെയും ചരിത്രത്തെയും കുറിച്ച് നിരവധി പുസ്തകങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. 2013-ൽ അമ്മാവൻ അബ്ദുൾഖാദർ താഹ അൽ-ഷൈബിയുടെ മരണത്തെത്തുടർന്ന് സാലിഹ് അൽ-ഷൈബി കഅബയുടെ കാര്യസ്ഥനായത്. ഹിജ്റ എട്ടാം വർഷത്തിൽ മക്ക കീഴടക്കിയ ശേഷം മുഹമ്മദ് നബി ആരംഭിച്ച പാരമ്പര്യമെന്ന നിലയിലാണ് ഇന്നും കഅ്ബയുടെ കാവൽക്കാർ ചുമതല അൽ ഷൈബിയുടെ പിൻഗാമികൾക്ക് നൽകിയിരുന്നത്. കുടുംബത്തിലെ മുതിർന്നവർക്കാണ് ചുമതല നൽകുക. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq