കുവൈറ്റിൽ തീപിടുത്ത ദുരന്തത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ബന്ധുക്കൾ കുവൈറ്റിലേക്ക് എത്തും. ബന്ധുക്കളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച 10 പേരുടെ ബന്ധുക്കളെയാണ് ആദ്യഘട്ടത്തിൽ എത്തുക. ഇവർക്കുള്ള സന്ദർശക വീസ, കുവൈത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ്, താമസ, ഭക്ഷണ സൗകര്യം, യാത്ര ചെയ്യാനുള്ള വാഹനം എന്നിവ കമ്പനി ഒരുക്കിയിട്ടുണ്ടെന്ന് എച്ച്ആർ ആൻഡ് അഡ്മിൻ കോർപ്പറേറ്റ് ജനറൽ മാനേജർ മനോജ് നന്തിയാലത്ത് അറിയിച്ചു. ചികിത്സയിലുണ്ടായിരുന്ന 53 പേർ ആശുപത്രി വിട്ടു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന 3 പേർ ഉൾപ്പെടെ എട്ട് പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. അപകടത്തിൽ മരിച്ച ബീഹാർ സ്വദേശി കലൂക ഇസ്‍ലാമിന്റെ സഹോദരനും നാളെ കുവൈത്തിൽ എത്തി ഡിഎൻഎ ടെസ്റ്റിന് ഹാജരാകും. ഫലം ലഭിക്കുന്ന മുറയ്ക്ക് മൃതദേഹം നാട്ടിൽ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq