ജോലി ഇല്ലെങ്കിലും 20 വർഷമായി മുടങ്ങാതെ ശമ്പളം നൽകി, കമ്പനിക്കെതിരെ പരാതിയുമായി വനിത

ഒരു ജോലിയും ചെയ്യാതെ എല്ലാ മാസവും കൃത്യമായി ശമ്പളം കിട്ടിയിരുന്നെങ്കിലെന്ന് നമ്മളിൽ പലരും ചിന്തിട്ടില്ലേ? എന്നാൽ വെറുതെ ശമ്പളം വാങ്ങുന്നത് അത്രയ്ക്ക് സുഖമുള്ള കാര്യമല്ലെന്ന് പറയുകയാണ് 20 വർഷമായി ജോലി ചെയ്യാതെ ശമ്പളം കൈപ്പറ്റിയിരുന്ന ഫ്രഞ്ച് വനിത. അത് കൊണ്ട് തന്നെ ശമ്പളം നൽകിയിരുന്ന ടെലികോം കമ്പനിയായ ഓറഞ്ചിനെതിരെ കേസ് കൊടുത്തിരിക്കുകയാണ് ലോറൻസ് വാൻ വാസൻഹോവ് എന്ന ഫ്രഞ്ച് വനിത.

1993-ൽ ഫ്രാൻസ് ടെലികോമിൽ വാസെൻഹോവ് ജോലി ചെയ്തിരുന്നു എന്നാൽ പിന്നീട് സ്ഥാപനം ഓറഞ്ച് ടെലികോം ഏറ്റെടുത്തു. ആ സമയത്ത് അവർക്ക് അപസ്മാരം ബാധിക്കുകയും ശരീരത്തി​ന്റെ ഒരു ഭാ​ഗം തളർന്നുപോവുകയും ചെയ്തു. അന്ന് അവരുടെ ശാരീരിക പരിമിതകൾ മനസിലാക്കി മറ്റൊരു തസ്തികയിൽ വാസൻഹോവിന് ജോലി വാ​ഗ്ദാനം ചെയ്തു. അങ്ങനെ 2002 വരെ അവർക്ക് കമ്പനിയിൽ ഹ്യൂമൻ റിസോഴ്‌സും സെക്രട്ടറി സ്ഥാനവും ലഭിച്ചു. തുടർന്ന് ഫ്രാൻസിലെ മറ്റൊരു വിഭാഗത്തിലേക്ക് തന്നെ മാറ്റണമെന്ന് അവർ അഭ്യർത്ഥിച്ചു. പുതിയ സ്ഥലത്തേക്ക് മാറിയിട്ടും ജോലിയിൽ യാതൊരു സംതൃപ്തിയും ലഭിച്ചില്ല. വാസൻഹോവിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിലും കമ്പനി ശമ്പളം കൃത്യമായി നൽകുന്നുണ്ടായിരുന്നു.

എന്നാൽ താൻ സ്വയം ജോലിയിൽ നിന്ന് പിരിഞ്ഞ് പോകാനായി കമ്പനി ആസൂത്രണം ചെയ്ത തന്ത്രമായിരുന്നു ഇതെന്ന് വാസൻഹോവ് ആരോപിച്ചു. ജോലിയിൽ നിന്നും തന്നെ പിരിച്ചുവിടാതെ സ്വയം പിരിഞ്ഞുപോവാനായുള്ള കമ്പനിയുടെ പ്രവൃത്തി മൂലം വിവേചനം നേരിട്ടെന്നും വാസൻഹോവ് പറഞ്ഞു. 2015 -ൽ സർക്കാരിനും വിവേചനത്തിനെതിരായ പോരാട്ടത്തിനായുള്ള ഹൈ അതോറിറ്റിക്കും നൽകിയ പരാതിയെത്തുടർന്ന് കമ്പനിയുമായുള്ള മധ്യസ്ഥ ചർച്ചകൾക്കായി ഒരാളെ നിയമിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. കഴിഞ്ഞ 20 വർഷവും വലിയ മാനസികവ്യഥയിലൂടെ കടന്നുപോയെന്നും കടുത്ത വിഷാദാവസ്ഥയിലേക്ക് നയിച്ചെന്നും വാസെൻഹോവ് പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy