
international visitors; എന്നും എല്ലാവർക്കും പ്രിയമാണ്…
international visitors; യുഎഇയിലെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡിട്ട് ദുബായ്. 2024 ൽ ഇതേ സമയം 10.77 ലക്ഷം പേരാണ് എത്തിയിരുന്നത്. ജനുവരിയിലെ സന്ദർശകരുടെ എണ്ണത്തിൽ മാത്രം 9% വർധനവുണ്ടായി. പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് (3.69 ലക്ഷം) ജനുവരിയിൽ കൂടുതലായി ദുബായിൽ എത്തിയതെന്ന് വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. സന്ദർശകരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ജിസിസി രാജ്യങ്ങളാണ്. മൊത്തം സഞ്ചാരികളിൽ 3.41 ലക്ഷമാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളത്. റഷ്യയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളാണ് പട്ടികയിൽ തുടർന്നുള്ളത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe യുഎസിൽ നിന്ന് 1.35 ലക്ഷം പേർ ദുബായിൽ എത്തി. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് 76,000 പേരും ഓസ്ട്രേലിയയിൽ നിന്ന് 41,000 പേരും ദുബായ് സന്ദർശിച്ചു.
വിനോദ സഞ്ചാരികളുടെ എണ്ണം കൂടിയതോടെ എമിറേറ്റിലെ ഹോട്ടൽ മുറികളുടെ എണ്ണവും കൂടി. ദുബായിൽ 831 ഹോട്ടലുകളാണ് മൊത്തം ഉള്ളത്.
അതിൽ 35 % പഞ്ചനക്ഷത്ര ഹോട്ടലുകളാണ്. 29% ഫോർ സ്റ്റാർ ഹോട്ടൽസാണ്. ഒരു ദിവസം ദുബായിലെ ഹോട്ടലിൽ തങ്ങാൻ ജനുവരിയിൽ ഈടാക്കിയ ശരാശരി നിരക്ക് 683 ദിർഹമാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ ഇത് 643 ദിർഹമായിരുന്നു. 6 ശതമാനമാണ് ഈ വർഷം നിരക്കിലുണ്ടായ വർധന. ഇടത്തരം ഹോട്ടലുകൾ ഒരു ദിവസത്തെ താമസത്തിന് 576 ദിർഹമാണ് ഈ വർഷം ഈടാക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 535 ദിർഹമായിരുന്നു നിരക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8% വർധനവാണ് ഇടത്തരം ഹോട്ടലിലെ നിരക്കിലുണ്ടായ മാറ്റം.
Comments (0)