ദുബായിലെ എൻഖാലിയിൽ 12 കോടി ഗാലൻ ശേഷിയുള്ള കൂറ്റൻ ജലസംഭരണി നിർമിച്ചു. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി 28.78 കോടി ദിർഹം ചെലവിലാണ് ജലസംഭരണി നിർമിച്ചത്. ദുബായിലെ വിവിധ ജലശൃംഖലയുമായി ബന്ധിപ്പിച്ചെന്ന് അധികൃതർ പറഞ്ഞു. എമിറേറ്റിലെ ജലസംഭരണിയുടെ ശേഷി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. ലുസൈലി, ഹസ്യാൻ, ഹത്ത എന്നിവിടങ്ങളിലെ മൂന്ന് ജലസംഭരണികളുടെ നിർമാണം പൂർത്തിയാകുന്നതോടെ മൊത്തം സംഭരണശേഷി 112.13 കോടി ഗാലനാകും.
ഉപ്പുവെള്ളം ശുദ്ധീകരിക്കുന്നതിനായുള്ള അക്വിഫർ സ്റ്റോറേജ് ആൻഡ് റിക്കവറി (എ.എസ്.ആർ.) പദ്ധതിയുടെ രണ്ടാംഘട്ടം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അടുത്തവർഷം ജലസംഭരണികളുടെ നിർമാണം പൂർത്തിയാകുന്നതോടെ എ.എസ്.ആർ. പദ്ധതിക്ക് 600 കോടി ഇംപീരിയൽ ഗാലൻ ജലം സംഭരിക്കാൻ കഴിയും. സുസ്ഥിക ജലലഭ്യത ഉറപ്പാക്കാനായുള്ള വാട്ടർ സെക്യൂരിറ്റി സ്ട്രാറ്റജി 2036 പദ്ധതിയുടെ ഭാഗമായാണ് പദ്ധതികൾ നടപ്പാക്കുന്നതെന്ന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി സി.ഇ.ഒ. സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq