
Abu Dhabi Big Ticket Winner: മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ചെലവഴിക്കും; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ലഭിച്ചത്…
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇപ്രാവശ്യം ഭാഗ്യം തുണച്ചത് തമിഴ്നാട് സ്വദേശിയ്ക്ക്. ഏറ്റവും പുതിയ റേഞ്ച് റോവർ വെലർ കാറാണ് സമ്മാനമായി ലഭിച്ചത്. ഷാർജയിൽ താമസിക്കുന്ന സിവിൽ എൻജിനീയർ ബാബു ലിംഗം പോൾ തുരൈ (39) യെ തേടിയാണ് ഭാഗ്യമെത്തിയത്. ഒരു കോടിയിലേറെ രൂപ (അഞ്ച് ലക്ഷത്തോളം ദിർഹം) ആണ് ഈ കാറിന്‍റെ വിപണി വില. ഷാർജയിൽ താമസിക്കുന്ന ഇദ്ദേഹം നേരത്തെ സഹപ്രവർത്തകരോടൊപ്പം ചേർന്നാണ് ടിക്കറ്റെടുത്തിരുന്നതെങ്കില്‍ ഇപ്രാവശ്യം ഭാഗ്യപരീക്ഷണം ഒറ്റയ്ക്കാക്കുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ‘കാർ വിറ്റ് സാമ്പത്തിക ബാധ്യതകൾ തീർക്കുകയും മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ചെലവഴിക്കുകയും ചെയ്യുമെന്ന്’, ബാബുലിംഗം പറഞ്ഞു. ‘സമ്മാനവിവരം അറിഞ്ഞപ്പോൾ സന്തോഷം അടക്കാനായില്ല. തൻ്റെയും കുടുംബത്തിന്റെയും ഏറ്റവും നല്ല നിമിഷങ്ങളാണിത്. ജീവിതത്തിൽ വലിയ ആശ്വാസവും പ്രതീക്ഷയും നൽകുന്ന വിജയമാണിതെന്നും’, ബാബുലിംഗം പറഞ്ഞു.
Comments (0)