
Marriage Fraud Arrest: സ്ത്രീയാണെന്ന് പറഞ്ഞ് അഭിനയിച്ച് 45കാരന്‍; വിവാഹവാഗ്ദാനം ചെയ്ത് വന്‍തുക തട്ടിയെടുത്തു
Marriage Fraud Arrest വൈപ്പിൻ: യുവതിയായി അഭിനയിച്ച് വിവാഹവാഗ്ദാനം നല്‍കി സൗഹൃദം സ്ഥാപിച്ചശേഷം ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ പിടിയില്‍. മലപ്പുറം വേങ്ങര വൈദ്യർവീട്ടിൽ മുജീബ് റഹ്മാനെയാണ് (45) ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്‍റെ പക്കൽനിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങളാണ് കൈക്കലാക്കിയത്. എടവനക്കാട് സ്വദേശിയായ പരാതിക്കാരന് മാട്രിമോണിയൽ പരസ്യം വഴിയാണ് ഫോൺ നമ്പർ ലഭിച്ചത്. വാട്സാപ് വഴി ബന്ധപ്പെട്ടപ്പോൾ പേര് ശ്രുതി എന്നാണെന്നും ബെംഗളൂരുവിൽ സ്ഥിരതാമസമാണെന്നും ബ്രിട്ടനിലാണ് ജോലിയെന്നും പറഞ്ഞ് പരിചയപ്പെടുത്തി. വിവാഹ വാഗ്ദാനം നൽകി സൗഹൃദം ശക്തമാക്കിയ ശേഷം ക്രിപ്റ്റോകറൻസി ട്രേഡിങിലൂടെയാണ് തട്ടിപ്പ് നടത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ക്രിപ്റ്റോ കറന്‍സി ലാഭകരമാണെന്ന് വിശ്വസിപ്പിച്ച് ചില ഓൺലൈൻ ആപ്പുകൾ യുവാവിനെക്കൊണ്ട് ഡൗൺലോഡ് ചെയ്യിച്ചു. ആദ്യം ഇതുവഴി പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നുള്ള 7,44,000 രൂപ മുടക്കി ക്രിപ്റ്റോ കറൻസി വാങ്ങിച്ച് മറ്റൊരു ആപ്പിൽ നിക്ഷേപിച്ചു. ഇതിനുശേഷവും പല തവണയായി പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്ന് 32,93,306രൂപ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments (0)