Posted By ashwathi Posted On

social media influencer; റീൽസ് ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡനം; ഇത് തൃക്കണ്ണൻ്റെ പതിവ് രീതി

social media influencer; റീൽസ് എടുക്കാനായി പെൺകുട്ടികളെ വീട്ടിലേക്ക് വിളിച്ച് വരുത്തി ദുരുപയോ​ഗം ചെയ്യുകയാണ് തൃക്കണ്ണൻ എന്നറിയപ്പെടുന്ന സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ മുഹമ്മദ് ഹാഫിസിൻ്റെ രീതിയെന്ന് പരാതിക്കാരി. ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ ചതിച്ചിട്ടുണ്ട്. ഇവരെയെല്ലാം തനിക്ക് നേരിട്ട് അറിയാമെന്നും പരാതിക്കാരി പറയുന്നു. ഇൻസ്റ്റ​ഗ്രാമിൽ മൂന്നര ലക്ഷത്തിലധികം ഫോളോവേഴ്‌സ് ആണ് തൃക്കണ്ണൻ എന്നറിയപ്പെടുന്ന ഹാഫിസിനുള്ളത്. പെൺകുട്ടി നൽകിയ പരാതിയിൽ അറസ്റ്റിലായ ഹാഫിസ് ഇപ്പോൾ റിമാൻഡിലാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe  ഇയാളുടെ ലക്ഷ്യം വിവാഹവാഗ്ദാനം നൽകി പെൺകുട്ടികളെ പീഡിപ്പിക്കുകയെന്നതാണ്. റീൽസ് എടുക്കാമെന്ന് പറഞ്ഞ് പെൺകുട്ടികളെ വശത്താക്കുകയും ശേഷം ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം കബളിപ്പിക്കുകയും ചെയ്യും. ആലപ്പുഴ സൗത്ത് പൊലീസിൽ പെൺകുട്ടി നൽകിയ പരാതിയിലാണ് അറസ്റ്റ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *