
Your Home, Your Responsibility; നിങ്ങൾ യുഎഇയിലാണോ? വീട് വാടകക്ക് എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും!
Your Home, Your Responsibility; പല സ്ഥലങ്ങളിൽ നിന്ന് ജോലിക്കായി നിരവധി പ്രവാസികളാണ് യുഎഇയിലേക്ക് ചേക്കേറുന്നത്. പുതുതായി യുഎഇയിലെത്തുന്നവർക്ക് അവിടുത്തെ താമസവുമായി ബന്ധപ്പെട്ട നിയമങ്ങലെക്കുറിച്ച് കാര്യമായ അറിവുണ്ടാവില്ല. അത്തരത്തിൽ മുന്നോട്ട് പോയി നിയമം ലംഘിച്ചാൽ വൻ തുക പിഴ നൽകേണ്ടി വരും. പാർപ്പിട കെട്ടിടങ്ങളിലെ തിരക്ക് പരിഹരിക്കുന്നതിനായി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പ് (ഡിഎംടി) ‘നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം‘ എന്ന വിഷയത്തിൽ പുതിയ ബോധവൽക്കരണ ക്യാമ്പയിൻ അവതരിപ്പിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe അബുദാബിയിലെ പ്രോപ്പർട്ടി ഉടമകൾ, നിക്ഷേപകർ, വാടകക്കാർ എന്നിവർ താമസക്കാർക്കുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഈ ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ സ്വത്തുക്കളുടെയും റെസിഡൻഷ്യൽ യൂണിറ്റുകളുടെയും ഒക്യുപ്പൻസി നിയന്ത്രണ നിയമം പാലിക്കണം
∙ തൗതീഖ് സംവിധാനത്തിന് കീഴിൽ വാടക പ്രോപ്പർട്ടികൾ റജിസ്റ്റർ ചെയ്തിരിക്കണം.
∙ വാടകക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി അനധികൃത സബ്‌ലെറ്റിങ് ഒഴിവാക്കണം.
വാടകക്കാർക്കുള്ള നിർദേശങ്ങൾ
∙ അനധികൃത സബ് ലീസുകൾ വഴി വസ്തുവകകൾ വാടകയ്‌ക്കെടുക്കുന്നത് ഒഴിവാക്കുക.
∙ തൗതീഖ് സംവിധാനത്തിന് കീഴിലാണ് അവരുടെ സ്വത്ത് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പരിശോധിക്കുക.
∙ അവരുടെ വാഹനങ്ങൾ അവരുടെ നിയുക്ത മവാഖിഫ് സോണിൽ റജിസ്റ്റർ ചെയ്യുക
പരിശോധനകളും പിഴകളും
∙ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പാലിക്കാത്തതിന് 5,000 ദിർഹം മുതൽ 500,000 ദിർഹം വരെയാണ് പിഴ.
∙ ആവർത്തിച്ചുള്ള നിയമലംഘകർക്ക് 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തിയേക്കും.
∙ ഭൂവുടമകളുടെയും നിക്ഷേപകരുടെയും തൗതീഖ് കരാറുകളും അക്കൗണ്ടുകളും താൽക്കാലികമായി നിർത്തിവയ്ക്കും.
∙ റെസിഡൻഷ്യൽ മവാഖിഫ് സോണുകളിൽ പാർക്ക് ചെയ്തിരിക്കുന്ന റജിസ്റ്റർ ചെയ്യാത്ത വാഹനങ്ങളും കണ്ടുകെട്ടാം.
Comments (0)