Posted By rosemary Posted On

​ഗൾഫിൽ നിന്നുള്ള വിമാനത്തിൽ കയറ്റാൻ സാധിക്കില്ലെന്ന് എയർലൈൻ , സങ്കടം പറഞ്ഞ് യുവതി, പരിഹാരം കണ്ട് സിഇഒ

ദോഹയിൽ നിന്ന് അമേരിക്കയിലേക്ക് പറക്കാൻ സ്റ്റാൻഡ്ബൈ (ഫ്ലൈറ്റിൽ സീറ്റ് ഉറപ്പുനൽകാത്ത ടിക്കറ്റ്) ടിക്കറ്റുമെടുത്താണ് യുവതി വിമാനത്താവളത്തിൽ കാത്തിരുന്നത്. യാത്രക്കാർ വിമാനത്തിൽ കയറിയതിന് ശേഷം സീറ്റ് ലഭ്യമാണെങ്കിൽ സ്റ്റാൻഡ്ബൈ ടിക്കറ്റെടുത്ത ആളെ വിമാനത്തിൽ കയറാൻ അനുവദിക്കും. എന്നാൽ വിമാനത്തി​ന്റെ ഭാരം നിയന്ത്രിക്കുന്നതി​ന്റെ ഭാ​ഗമായി എയർലൈൻ കൂടുതൽ യാത്രക്കാരെ കയറ്റാൻ വിസമതിച്ചു. അതോടെ ഷിക്കാ​ഗോയ്ക്ക് പകരം വാഷിങ്ടൻ ഡിസിയിലേക്ക് ഉള്ള വിമാനം കയറാമെന്ന് കരുതി. എന്നാൽ അതും അധികൃതർ വിസമ്മതിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

അതോടെ എപ്രകാരം നാട്ടിലേക്ക് തിരിക്കുമെന്നുള്ള ആശങ്കയിലായി യുവതി. പോകേണ്ട അത്യാവശ്യവും ഉണ്ടായിരുന്നു. ആ സമയത്താണ് യുവതിയുടെ അടുത്തേക്ക് വന്നയാളോട് ത​ന്റെ ദുഃഖവും നിസഹായവസ്ഥയും പറയുന്നത്. യുവതിയോട് കാത്തിരിക്കാൻ പറഞ്ഞ് അയാൾ പോയി. കുറച്ച് സമയത്തിന് ശേഷം യുവതിക്ക് ഖത്തർ എയർവേയ്‌സിൽ ന്യൂയോർക്കിലേക്ക് അവൾക്ക് ടിക്കറ്റും ലഭിച്ചു. ബിസിനസ് ക്ലാസ് ടിക്കറ്റായിരുന്നു ലഭിച്ചത്. ഇതെങ്ങനെ സംഭവിച്ചെന്ന ആശ്ചര്യപ്പെട്ടപ്പോഴാണ് നേരത്തെ തന്നോട് സംസാരിച്ചത് ഖത്തർ എയർവേസി​ന്റെ സിഇഒ ആണെന്ന കാര്യം യുവതി അറിയുന്നത്. ഖത്തർ എയർവേയ്‌സിന്റെ സിഇഒ ബദർ മുഹമ്മദ് അൽ മീറായിരുന്നു അമേരിക്കൻ സംരംഭകനായ പോൾ ബെർണാർഡ് ജറോസ്ലാവ്സ്കിയുടെ സഹോദരിയുടെ യാത്ര തടസത്തിന് പരി​ഹാരം കണ്ടത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *