
Begging During Ramadan: യുഎഇയില്‍ ഒരു മണിക്കൂറിനുള്ളില്‍ യാചകനായെത്തിയയാള്‍ക്ക് കിട്ടിയത് ‘വന്‍തുക’; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
Begging During Ramadan ഷാര്‍ജ: യുഎഇയില്‍ ഒരു മണിക്കൂറിനുള്ളില്‍ യാചകനായെത്തിയയാള്‍ക്ക് കിട്ടിയത് 367 ദിര്‍ഹമെന്ന് ഷാര്‍ജ പോലീസ്. ഭിക്ഷാടനത്തിന് പിന്നിലെ ഒളിഞ്ഞിരിക്കുന്ന സത്യങ്ങൾ തുറന്നുകാട്ടുന്ന ഒരു വീഡിയോ ഷാർജ പങ്കുവെച്ചുകൊണ്ടാണ് ഷാര്‍ജ പോലീസ് ഇക്കാര്യം അറിയിച്ചത്. യാചകനായി വേഷമിട്ട ഒരാൾ വഴിയാത്രക്കാരിൽനിന്ന് ഒരു മണിക്കൂർ നേരത്തേക്ക് പണം ചോദിക്കുന്നതാണ് വീഡിയോയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഈ കാലയളവിൽ 367 ദിർഹം യാചകന് കിട്ടി. ശരിക്കും ആവശ്യക്കാരുള്ളവരെ സഹായിക്കണമെങ്കിൽ, നിങ്ങളുടെ പിന്തുണ ശരിയായ സ്ഥലത്ത് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. വിശ്വസനീയമായ ചാരിറ്റികൾക്ക് സംഭാവന നൽകുക, യാചകരെ ചൂഷണം ചെയ്യുന്നത് അബദ്ധവശാൽ പ്രോത്സാഹിപ്പിക്കുന്നത് ഒഴിവാക്കുകയെന്ന് ഷാര്‍ജ പോലീസ് പറഞ്ഞു. സംശയാസ്പദമായ യാചന പ്രവർത്തനം റിപ്പോർട്ട് ചെയ്യാൻ 80040, 901 എന്ന നമ്പറുമായി ബന്ധപ്പെടുക.
Comments (0)