
Youths Fought For MDMA: മുൻകൂട്ടി പണം കൈപ്പറ്റി, എംഡിഎംഎക്ക് പകരം നല്‍കിയത് കർപ്പൂരം; ചെറുപ്പക്കാര്‍ തമ്മില്‍ കൂട്ടയടി
Youths Fought For MDMA മലപ്പുറം: എംഡിഎംഎയ്ക്ക് പകരം കര്‍പ്പൂരം നല്‍കിയതിനെ ചൊല്ലി ചെറുപ്പക്കാര്‍ തമ്മില്‍ കൂട്ടയടി. എംഡിഎംഎയ്ക്കായി മുന്‍കൂട്ടി പണം കൈപ്പറ്റിയിരുന്നു. മലപ്പുറം ഒതുക്കുങ്ങലിലാണ് സംഭവം. പ്രശ്നത്തിൽ ഇടപെട്ട ഗ്രാമ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും പോലീസിനെ വിളിച്ചുവരുത്തി. വിവരം അറിഞ്ഞെത്തിയ തങ്ങള്‍ക്ക് മുന്നില്‍വെച്ചും യുവാക്കള്‍ ഏറ്റുമുട്ടിയതായി ഒതുക്കുങ്ങള്‍ പഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ കരീം പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe പമ്പിന്‍റെ മുന്നില്‍വെച്ച് മൂന്നുപേര്‍ അടികൂടുന്നത് കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു. തടഞ്ഞുനിര്‍ത്തി എന്താണ് സംഭവം എന്നന്വേഷിച്ചപ്പോള്‍ എംഡിഎംഎയെന്ന് പറഞ്ഞ് കര്‍പ്പൂരം നല്‍കി പറ്റിച്ചതായി പറഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)