Posted By saritha Posted On

Dubai Work Visa: രണ്ട് വര്‍ഷം ദുബായില്‍ ജോലി ചെയ്യാം, വര്‍ക്ക് വിസയുമായി പുത്തന്‍ ചുവടുമാറ്റം; എങ്ങനെ അപേക്ഷിക്കാം?

Dubai Work Visa പുത്തന്‍ മാറ്റത്തിലേക്ക് ചുവടുവെയ്ക്കുകയാണ് ദുബായ് നഗരം. രണ്ട് വര്‍ഷത്തേക്ക് വിദേശികള്‍ക്ക് എമിറേറ്റില്‍ ജോലി ചെയ്യാനുള്ള വിസ നടപടിക്രമങ്ങള്‍ വളരെ വേഗത്തിലും എളുപ്പത്തിലുമാക്കാനാണ് നഗരം തയ്യാറെടുക്കുന്നത്. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വിസ പുതുക്കൽ, ഗോൾഡൻ വിസയ്ക്കുള്ള യോഗ്യത വിപുലീകരിക്കുക, ഇന്ത്യൻ പൗരന്മാർക്ക് പ്രവേശനം കൂടുതൽ എളുപ്പമാക്കുക എന്നിവയെല്ലാം പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയഴ്സ്, മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറാറ്റിസേഷൻ എന്നീ വകുപ്പുകൾ ചേർന്നാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. നിയമപരമായ താമസം, ബാങ്കിങ്, ആരോഗ്യമേഖല തുടങ്ങിയ പ്രധാനസേവനങ്ങൾ ലഭ്യമാകുക, കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ യോഗ്യത നേടുക എന്നു തുടങ്ങി നിരവധി ഗുണങ്ങളാണ് എംപ്ലോയ്മെന്‍റ് വിസ ലഭിച്ചാൽ കിട്ടുക. അപേക്ഷകർക്ക് യുഎഇ ആസ്ഥാനമായി രജിസ്റ്റർ ചെയ്തിരിക്കുന്ന തൊഴിലുടമയിൽ നിന്ന് ജോലി സംബന്ധമായി ഉറപ്പ് ലഭിച്ചിരിക്കുന്ന വ്യക്തമായ രേഖകൾ ഉണ്ടായിരിക്കണം. തൊഴിലുടമ അഥവാ സ്പോൺസറിന് വിസ നടപടിക്രമങ്ങൾ കൈകാര്യം ചെയ്യാം. തൊഴിലുടമ മൊഹ്റെ മുഖേന വർക്ക് പെർമിറ്റിന് അപേക്ഷ നല്‍കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe വിദേശത്തുനിന്ന് തൊഴിലാളികളെ നിയമിക്കാൻ മൊഹ്റെയാണ് കമ്പനിയ്ക്ക് അനുമതി നൽകേണ്ടത്. അനുമതി ലഭിച്ചാൽ എൻട്രി പെർമിറ്റ് ലഭിക്കും. എൻട്രി പെർമിറ്റ് 60 ദിവസ കാലാവധിയിൽ ആയിരിക്കും. അപേക്ഷകന് ദുബായിലേക്ക് എത്തുകയും ഔദ്യോഗിക കാര്യങ്ങളുമായി മുന്നോട്ട് പോകുകയും ചെയ്യാം. അതേസമയം, ദുബായിലേക്ക് എത്തുന്നതിനു മുൻപ് നിർബന്ധമായും ഒരു മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റിന് വിധേയമായിരിക്കണം. മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റിൽ ചെസ്റ്റ് എക്സ് റേയും രക്ത പരിശോധനയും നിർബന്ധമായും ചെയ്തിരിക്കണം. യു എ ഇ റസിഡൻ്റ് ഐഡൻ്റിറ്റി കാർഡ് അഥവാ എമിറേറ്റ്സ് ഐഡി അപേക്ഷയിൽ ബയോമെട്രിക് വേരിഫിക്കേഷൻ നിർബന്ധമായും ഉണ്ടായിരിക്കണം. എല്ലാ നടപടിക്രമങ്ങളും പൂർത്തിയായാൽ അപേക്ഷകന്‍റെ പാസ്പോർട്ടിൽ ജിഡിആർഎഫ്എ എംപ്ലോയ്മെന്റ് വിസ സ്റ്റാമ്പ് പതിപ്പിക്കും. ഇതോടെ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *