
House Wife Arrested With Ganja: ഇടപാടുകാര്‍ വീട്ടിലെത്തും, അഞ്ച് കിലോ കഞ്ചാവ് അടുക്കളയില്‍; പോലീസിനെ കണ്ടോടിയ വീട്ടമ്മ പിടിയില്‍
House Wife Arrested With Ganja പാലക്കാട്: കഞ്ചാവുമായി വീട്ടമ്മ പിടിയിൽ. പാലക്കാട് വടക്കേപ്പുറം ഭാനുമതിയുടെ വീട്ടിൽ നിന്നാണ് അഞ്ച് കിലോ കഞ്ചാവ് കണ്ടെത്തിയത്. അടുക്കളയിലെ ബക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഭാനുമതിയെ പോലീസ് അറസ്റ്റ് ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe റെയ്‌ഡ് സമയത്ത് ഭാനുമതിയെ പിടികൂടാൻ പോലീസിന് സാധിച്ചിരുന്നില്ല. പോലീസ് വരുന്ന വിവരമറിഞ്ഞ് ഭാനുമതി വീട്ടിൽനിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഭാനുമതിയുടെ വീട്ടിലെത്തി ഇടപാടുകാർ കഞ്ചാവ് വാങ്ങിയിരുന്നു. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പോലീസ് പറഞ്ഞു.
Comments (0)